Sunday, August 30, 2026

എം.ടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, ഹോക്കി താരം പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് എന്നിവർക്ക് പത്മഭൂഷണ്‍

Date:

ന്യൂഡൽഹി: എം.ടി വാസുദേവൻ നായര്‍ക്ക്  മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷണ്‍ നൽകും. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത്, തെലുങ്ക് നടൻ ബാലകൃഷ്ണൻ എന്നിവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും. ഐഎം വിജയൻ,കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിൻ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്കാരവും സമ്മാനിക്കും.

സുപ്രീം കോടതി അഭിഭാഷകൻ സി എസ് വൈദ്യനാഥൻ, ഗായകൻ അര്‍ജിത്ത് സിങ് , മൃദംഗ വിദ്വാൻ ഗുരുവായൂര്‍ ദൊരൈ എന്നിവരും പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി.

ഗായകൻ പങ്കജ് ഉദ്ദാസിനും അന്തരിച്ച ബിജെപി നേതാവ് സുശീൽ കുമാര്‍ മോദിക്കും മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ നൽകും. ആകെ ഏഴു പേര്‍ക്കാണ് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചത്. 19 പേര്‍ പത്മഭൂഷണും 113 പേര്‍ പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്ത്രീകളെക്കുറിച്ചുള്ള സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് കെ കെ ശൈലജ

കണ്ണൂര്‍ : സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം: തലസ്ഥാന നഗരിയിൽ ഞായറും തിങ്കളും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 30, 31 ഞായർ...