തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഓടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ചില നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും ഗണേഷ്‌കുമാര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ബസിന്റെ ഡിസൈനിനെചൊല്ലി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. മറ്റ് സ്റ്റേറ്റുകളിലെ ബസുകൾ പോലെ ആകര്‍ഷകമല്ലാത്ത തകരക്കൂട് മാത്രമായി പുതിയ ബസുകള്‍ എന്നാണ് ‘ആനവണ്ടി പ്രേമികളുടെ ആക്ഷേപം.
ഓട്ടമൊബീൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് ആണ് പുതിയ ബസ്സുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്. ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷർ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റ് 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. കൂടാതെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എന്നിവയാണവ. ഓര്‍ഡിനറി സര്‍വ്വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിൽ 62 കോടിയാണ് ഇപ്പോൾ ധനവകുപ്പ് തനുവദിച്ചത്.