Wednesday, October 14, 2026

നടി മിനു മുനീർ‌ അറസ്റ്റിൽ.

Date:

കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ 1 അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ‌ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം അനുവദിച്ചു. :

അതേസമയം സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ നടി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട കേസ് കോടതി അവസാനിപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദം ഉയർന്നതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെയായിരുന്നു ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ  വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫ്ലൈദുബൈ ആക്രമണം: ഹമാം അൽ ഹമാമിയുമായി ബന്ധമുള്ള മാലിദ്വീപ് പൈലറ്റുമാർ യുഎഇയിൽ കസ്റ്റഡിയിൽ

ദുബൈ : ഫ്ലൈദുബൈ വിമാനത്തിൽ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച ...

നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് പി രാജീവ്

തിരുവനന്തപുരം : മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടത്തിലെ...

വാട്ടർ മെട്രോ പദ്ധതി നിർമ്മിതിയ്ക്കായി കെഎംആർഎൽ വിദേശ രാജ്യങ്ങളിലേക്ക്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലും കൊച്ചി...