Tuesday, November 3, 2026

വന്നു കെഎസ്ആർടിസിക്ക് പുതിയ ബസുകൾ ;   സൂപ്പർഫാസ്റ്റ് ഓടിച്ച് മന്ത്രി ഗണേഷ്‌കുമാർ

Date:

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്കു വേണ്ടി പുതുതായി വാങ്ങിയ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഓടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ചില നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് ചെറിയ മാറ്റങ്ങള്‍ മാത്രം വരുത്തി ഉടന്‍ തന്നെ ബാക്കി ബസുകള്‍ കൂടി എത്തുമെന്നും ഗണേഷ്‌കുമാര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. ബസ് ഓടിക്കുന്നതിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഒട്ടും വൈകാതെ സുഖയാത്ര ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. 

എന്നാൽ, ബസിന്റെ ഡിസൈനിനെചൊല്ലി  സമൂഹമാധ്യമങ്ങളില്‍  വിമര്‍ശനവും ഉയരുന്നുണ്ട്.   മറ്റ് സ്റ്റേറ്റുകളിലെ ബസുകൾ പോലെ ആകര്‍ഷകമല്ലാത്ത തകരക്കൂട് മാത്രമായി പുതിയ ബസുകള്‍ എന്നാണ് ‘ആനവണ്ടി പ്രേമികളുടെ ആക്ഷേപം.

ഓട്ടമൊബീൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡ് ആണ്  പുതിയ ബസ്സുകളുടെ ബോഡി നിർമ്മിച്ചിരിക്കുന്നത്. പുതിയ 143 ബസുകള്‍ വാങ്ങുന്നതിനായാണ് കെഎസ്ആര്‍ടിസി അഡ്വാന്‍സ് നല്‍കിയത്. ടാറ്റ, അശോക് ലെയ്‌ലാന്‍ഡ്, ഐഷർ കമ്പനികളില്‍ നിന്നാണ് ബസുകള്‍ വാങ്ങുന്നത്. ഇതിൽ ആദ്യ ഘട്ടമായി എത്തുന്ന 80 ബസ്സുകളില്‍ 60 സൂപ്പര്‍ ഫാസ്റ്റ് 20 ഫാസ്റ്റ് പാസഞ്ചറുമാണുള്ളത്. കൂടാതെ എട്ട് എസി സ്ലീപ്പറുകള്‍, 10 എസി സ്ലീപ്പര്‍ കം സീറ്ററുകള്‍, എന്നിവയാണവ. ഓര്‍ഡിനറി സര്‍വ്വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകൾക്കും ഓർഡർ നൽകിയിട്ടുണ്ട്. പുതിയ ബസുകള്‍ വാങ്ങാനായി 107 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതിൽ 62 കോടിയാണ് ഇപ്പോൾ ധനവകുപ്പ് തനുവദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...