ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; കേന്ദ്രനീക്കത്തിനെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി

Date:

തിരുവനന്തപുരം : ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...

ഹോസ്റ്റലില്‍ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമം : പ്രതിയെ മധുരയിൽ നിന്നും പിടികൂടി പോലീസ്

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി...

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്കുയരുന്നു ;  മുഴുവൻ ഷട്ടറുകളും കൂടുതൽ ഉയർത്തും, മുന്നറിയിപ്പ്

കുമളി : ഇടുക്കി ജില്ലയിൽ പെയ്തിറക്കായ കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാര്‍...