ന്യൂഡൽഹി : ഇറാൻ – ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായുള്ള ഇറാനിൽ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് വൈകീട്ട് 5 മണിക്ക് ഡൽഹിയിലെത്തി. യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർത്ഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് തിരിച്ചു. മലപ്പുറം മുടിക്കോട് സ്വദേശിയായ ഫാദില ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി.എസ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയാണ്.
2024 സെപ്റ്റംബറിലാണ് ഫാദില ഇറാനിൽ മെഡിസിൻ പഠനത്തിനായി എത്തിയത്. പിതാവ് മുഹമ്മദ് കച്ചക്കാരൻ സൗദിയിൽ സിവിൽ എഞ്ചിനീയറാണ്. ഫാദിലയെ സ്വീകരിക്കാൻ പിതാവ് ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടായിരുന്നു. ഇന്ന് രാത്രി 8.20 നുള്ള ഇൻഡിഗോ വിമാനത്തിൽ ഇവർ കൊച്ചിയിലേക്ക് മടങ്ങി.
സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും എത്തുന്ന മലയാളികൾക്ക് നാട്ടിലേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്യൂഷേൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
നോർക്ക ഡവലപ്പ്മെൻ്റ് ഓഫീസർ ഷാജിമോൻ ജെ, ലെയ്സൺ ഓഫീസർ,രാഹുൽ കെ. ജയ്സ്വർ, പ്രോട്ടോക്കോൾ ഓഫീസർ,റജികുമാർ ആർ,
എക്സിക്യൂട്ടീവ് എഞ്ചിനീയർബൈജു ബി. റസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ , അസിസ്റ്റന്റ് എഞ്ചിനീയർമാരായ മുനവർ ജുമാൻ സി., ശ്രീഗേഷ് എൻ. നേർക്ക അസിസ്റ്റന്റ് ബിജോ ജോസ്, ലെയ്സൺ ഓഫീസർമാരായ ജയപ്രസാദ് എ., ജിതിൻരാജ് ടി സച്ചിൻ എസ്, ജയരാജ് പി. നായർ, അനൂപ് വി., വിഷ്ണുരാജ് പി.ആർ., . ടെലഫോൺ ഓപ്പറേറ്റർമാരായ സിബി ജോസ്, സുധീഷ് കുമാർ പി.എം., ജയേഷ് ആർ., ബിനോയ് തോമസ് എന്നിവരാണ് പ്രത്യേക ദൗത്യസംഘത്തിലുള്ളത്.
