Friday, March 13, 2026

ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ അവസരം ; സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ, നിബന്ധനകൾ അറിയാം

Date:

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരം.സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ കാലയളവിൽ സന്ദർശനത്തിന് തുറന്നുകൊടുക്കാനാണ് സർക്കാർ അനുമതി. എന്നാൽ ബുധനാഴ്ചകളിലും വെള്ളം തുറന്ന് വിടേണ്ട ദിവസങ്ങളിലും ശക്തമായ മഴയെ തുടർന്നുള്ള റെഡ്/ ഓറഞ്ച് മുന്നറിയിപ്പുകൾ നിലവിലുണ്ടാകുന്ന അവസരങ്ങളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല.

ഡാമിൽ നടക്കുന്ന അറ്റകുറ്റപ്പണികൾക്ക് തടസ്സമാകാതെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്തി സന്ദർശനം സാദ്ധ്യമാക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മാലിന്യ സംസ്‌ക്കരണം, മുന്നറിയിപ്പ് ബോർഡുകൾ, ക്ലീനിംഗ് ജീവനക്കാർ, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവ ഹൈഡൽ ടൂറിസം വകുപ്പ് ഒരുക്കേണ്ടതാണ്.

പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുകയും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുകയും വേണം. സന്ദർശകരുടെ സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കുന്നതും ഇൻഷുറൻസ് സംവിധാനങ്ങളും ഹൈഡൽ ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്തമായിരിക്കും. അപകടസാദ്ധ്യതയുള്ള മേഖലകളിൽ ബാരിക്കേഡുകളും സുരക്ഷാ ജീവനക്കാരെയും വിന്യസിച്ച് പ്രവേശനം നിയന്ത്രിക്കണം.

ഡ്രൈവർമാർക്കും സന്ദർശകർക്കും നെക് ടാഗ് ഉണ്ടായിരിക്കണം. സാധുവായ ടാഗ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. തിരക്ക് ഒഴിവാക്കാൻ ബുക്കിംഗ് സംവിധാനം ശക്തിപ്പെടുത്തുകയും സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തിയും പൊതുജനങ്ങൾക്ക് ഡാം സന്ദർശനം സാദ്ധ്യമാക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...