Friday, January 9, 2026

‘പലസ്തീനെ അംഗീകരിക്കണം’; ട്രംപിൻ്റെ പ്രസംഗത്തിനിടെ ഇസ്രായേല്‍ പാര്‍ലമെന്‍റിൽ പ്രതിഷേധിച്ച എംപിമാരെ പുറത്താക്കി

Date:

(Photo Courtesy : Al Arabiya English/X)

ടെൽ അവീവ് : ഗാസ സമാധാന ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇസ്രായേല്‍ പാര്‍ലമെന്‍റായ കനസെറ്റിനെ അഭിസംബോധന ചെയ്യവെ പ്രതിഷേധവുമായി എംപിമാർ. പലസ്തീനെ അംഗീകരിക്കണം എന്ന ബാനർ ഉയർത്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം. പ്രതിഷേധിച്ച് രണ്ടുപേരെയും ഇസ്രായേൽ പാർലമെന്‍റിൽ നിന്ന് പുറത്താക്കി.

ട്രംപ് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാർലമെൻ്റ് അംഗം പ്രതിഷേധമുയർത്തിയത്. വിഷയത്തിൽ എംപിമാർ പിന്നീട് സോഷ്യൽ മീഡിയയിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു. തങ്ങൾ നീതിയാണ് ആവശ്യപ്പെട്ടതെന്നും, സമാധാനം വരണമെങ്കിൽ പലസ്തീൻ രാഷ്ട്രം ഉണ്ടാകണമെന്നും അവർ പറഞ്ഞു.

‘പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്ന ലളിതമായ ആവശ്യം ഉന്നയിച്ചതിനാണ് തന്നെ പുറത്താക്കിയത്. അന്താരാഷ്ട്ര സമൂഹം മുഴുവൻ അംഗീകരിക്കുന്ന ഒരു യാഥാർത്ഥ്യമാണിതെന്നും’ എയ്മൻ ഓദേ എംപി എക്സിൽ കുറിച്ചു. ഇവിടെ രണ്ട് ജനങ്ങളുണ്ട്, ആരും എങ്ങോട്ടും പോകില്ലെന്നും ഓദേ കൂട്ടിച്ചേർത്തു

ഓഫർ കാസിഫും എക്സിൽ ഇതേക്കുറിച്ച് പ്രതികരിച്ചു. താനും എയ്മൻ ഓദേയും അസ്വസ്ഥതയുണ്ടാക്കാൻ വന്നവരല്ലെന്നും, നീതി ആവശ്യപ്പെടാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ഈ ഭൂമിയിലെ രണ്ട് ജനങ്ങളെയും നാശത്തിൽ നിന്ന് രക്ഷിക്കുന്ന യഥാർഥ സമാധാനം, അധിനിവേശം അവസാനിക്കുകയും പലസ്തീൻ രാഷ്ട്രം ഇസ്രായേലിനൊപ്പം സ്ഥാപിക്കപ്പെടുകയും ചെയ്യുമ്പോൾ മാത്രമേ വരികയുള്ളൂ,’ കാസിഫ് കുറിച്ചു. ‘അധിനിവേശക്കാരെ അംഗീകരിക്കരുത്! രക്തച്ചൊരിച്ചിലിൻ്റെ സർക്കാരിനെ പ്രതിരോധിക്കുക!’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹമാസ് ബന്ദികളെ മോചിപ്പിച്ചതിനെത്തുടർന്ന് ഗാസ യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട സാഹചര്യത്തിലാണ് ട്രംപിൻ്റെ ഇസ്രായേൽ സന്ദർശനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ ആദ്യം സ്വാഗതം ചെയ്തു. ട്രംപിനെ വൈറ്റ് ഹൗസിലെ ഏറ്റവും വലിയ ഇസ്രായേൽ ചങ്ങാതിയായി അദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപ് പാര്‍ലമെന്‍റിലെത്തിയത്. ദൈവത്തിന് നന്ദി പറയേണ്ട ദിവസമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇസ്രയേല്‍ പാര്‍ലമെന്‍റ് ഒന്നടങ്കം എഴുന്നേറ്റ് നിന്നാണ് ട്രംപിനെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് : ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ 4 പോലീസുകാർക്ക് സസ്‌പെൻഷൻ

കുറുപ്പംപടി: ഗുജറാത്തിൽ നടന്ന ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ്...

പി വി അന്‍വറിനെ ഇ ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അന്‍വറിനെ എൻഫോഴ്സ്മെൻ്റ്...

‘നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും ജനം വിധിയെഴുതുക’ – മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ഇതുവരെയുള്ള വികസന അനുഭവം വെച്ചുകൊണ്ടായിരിക്കും...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസ്: ഡി മണിക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ് ; മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് എസ്ഐടി. സ്വർണ്ണക്കവർച്ചയുമായി...