പേയ്മെന്റ് സീറ്റ്! ; ചാലക്കുടി എംഎൽഎ സനീഷ് കുമാറിനെതിരെ ആരോപണം

Date:

തൃശൂർ : കോൺഗ്രസിൽ വീണ്ടും പേയ്മെന്റ് സീറ്റ് ആരോപണം. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫിനെതിരെയാണ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്ന ആരോപണം. ഡിസിസി ജനറൽ സെക്രട്ടറി പി.എ. ആന്റോ കെ.സി. വേണുഗോപാലിന് ഇത് സംബന്ധിച്ച് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവന്നു.

കെപിസിസി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സാമ്പത്തിക തിരിമറി നടത്തി സീറ്റ് നൽകി എന്നാണ് കത്തിലെ ആരോപണം. ചാലക്കുടി നിയോജകമണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ ആരോപണം സനീഷ് കുമാർ ജോസഫ് എംഎൽഎ തള്ളി. സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്നത് ജില്ലാ കോർ കമ്മിറ്റി ആണെന്ന് സനീഷ് പ്രതികരിച്ചു. കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല: സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന തീർത്ഥാടകർക്ക് ഇന്നുമുതൽ കർശന നിയന്ത്രണം

ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീർത്ഥാടകരുടെ അഭൂതപൂർവ്വമായ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി...

തദ്ദേശ തെരഞ്ഞെടുപ്പിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കും: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്ന്...

മുഖ്യമന്ത്രിക്കെതിരായ കൊലവിളി; പരാതിയിൽ കന്യാസ്ത്രീക്കെതിരെ പോലീസ് അന്വേഷണം

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയിൽ കന്യാസ്ത്രീക്കെതിരെ...