Sunday, February 8, 2026

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് അനുമതി ; 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്ന് കോടതി ‘

Date:

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി കോടതി. ഇരിഞ്ഞാലക്കുട അഡീഷണൽ  സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.  90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നേതാക്കൾ ബിജെപി ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തൽ. ഈ പണം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ കൊടകരയിൽ വെച്ച് കവർച്ച ചെയ്യപ്പെട്ട തിലാണ് കൊടകര കുഴൽപ്പണ കേസ് പോലീസ് റജിസ്റ്റർ ചെയ്യുന്നത്.

കേസിൽ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നത്. അതിൽ ബിജെപി നേതാക്കൾ സാക്ഷികൾ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷിക​ൾ മാത്രമാണ്. അതിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ബിജെപിയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണ സാദ്ധ്യതക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ച് സർക്കാർ കോടതിയിൽ നിന്ന ഉത്തരവ് വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഭീകരവാദത്തോട് വിട്ടുവീഴ്ചയും ഇരട്ടത്താപ്പും അനുവദിക്കില്ല: മലേഷ്യയിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

ക്വാലാലംപൂർ : ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യാതൊരുവിധ ഇരട്ടത്താപ്പും വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന ഇന്ത്യയുടെ...

‘മുഹമ്മദ് ദീപക്കി’ന് കേരളത്തിന്‍റെ ആദരം ; പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് ജോൺ ബ്രിട്ടാസ് എംപി

കോട്ദ്വാർ : ഉത്തരാഖണ്ഡിലെ കോട്ദ്വാർ നഗരത്തിൽ മുഹമ്മദ് ഷൊയ്ബ് എന്ന വ്യക്തിയുടെ...