Tuesday, April 7, 2026

തരൂരിനെതിരെ രൂക്ഷവിമർശനവുമായി പി ജെ കുര്യൻ ; ‘ഇം​ഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോ​ഗ്യത, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണം’

Date:

ന്യൂഡൽഹി: ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി.ജെ.കുര്യൻ. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാണ് ജനനേതാവാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂർ നാട്ടിലുള്ളതിനേക്കാൾ കൂടുതൽ വിദേശത്താണ്. ഇം​ഗ്ലീഷ് വിദ്യാഭ്യാസമല്ല നേതാവാകാനുള്ള യോ​ഗ്യത. അങ്ങനെയെങ്കിൽ ചന്ദ്രനിലേക്ക് റോക്കറ്റ് വിട്ട എസ്.സോമനാഥിനെ നേതാവാക്കിയാൽ മതിയല്ലോ എന്നും കുര്യൻ പറഞ്ഞു.

ജനങ്ങൾ അകന്നുപോയിട്ടുണ്ടെങ്കിൽ പാർട്ടിയെ വിമർശിക്കുന്നതിന് പകരം തിരുവനന്തപുരത്ത് താമസിച്ച് പ്രവർത്തിക്കുകയാണ് ശശി തരൂർ ചെയ്യേണ്ടതെന്ന് പി.ജെ.കുര്യൻ. അദ്ദേഹത്തെ തിരുവനന്തപുരത്ത് കിട്ടാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ശശി തരൂർ കൂടുതൽ സമയവും വിദേശത്താണ്. തരൂർ തിരുവനന്തപുരത്ത് താമസിച്ചിട്ട് സാധാരണ ജനങ്ങളുടെ പരിപാടികളിൽ പങ്കെടുക്കണം. അദ്ദേഹം ഇപ്പോൾ പറയുന്നതിലൊന്നും ഒരു കാര്യവുമില്ലെന്നും പി.ജെ.കുര്യൻ തുറന്നടിച്ചു.

“ശശി തരൂർ കൂടുതൽ സമയവും വിദേശത്താണെന്ന് ആർക്കാണറിയാത്തത്? കേരളത്തിലെ നേതാവാകണമെങ്കിൽ ജനങ്ങളുടെ നേതാവാകണം. എം.പിയായെന്നുവെച്ച് നേതാവാകില്ല. ജനങ്ങളുടെ നേതാവാകണമെങ്കിൽ പാർട്ടിയോട് ചേർന്ന് പ്രവർത്തിക്കണം. ഒരിക്കലും ഒരു സൂപ്പർമാനല്ല നേതാവ്. ഇം​ഗ്ലീഷ് വിദ്യാഭ്യാസമാണ് യോ​ഗ്യതയെങ്കിൽ അതിനേക്കാൾ കൂടിയ യോ​ഗ്യതയുള്ളവർ ഇന്ത്യയിൽ ഇല്ലേ? ഇന്ത്യയിൽ ബുദ്ധിജീവികളില്ലേ? ചന്ദ്രനിലേക്ക് സാറ്റലൈറ്റ് അയച്ച സോമനാഥ് മലയാളിയല്ലേ?’. പി.ജെ.കുര്യൻ പരിഹസിച്ചു.

രാഷ്ട്രീയ നേതൃത്വം എന്നുപറയുന്നത് ജനങ്ങളോടൊത്തുചേർന്ന് പ്രവർത്തിച്ചിട്ടുണ്ടാവുന്നതാണ്. അടിത്തട്ടിൽനിന്ന് പ്രവർത്തിച്ചുവരുന്നയാളാണ് നേതാവ്. അല്ലാതെ നിർബന്ധപൂർവം ഉണ്ടാക്കിയെടുക്കുന്നതല്ലെന്നും പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വീണ്ടും പിണങ്ങി ശ്രീലേഖ ; എസ് ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് പ്രചാരണ പരിപാടിക്കിടെ വേദി വിട്ടു, അനുനയിപ്പിച്ച് നേതാക്കൾ

തിരുവനന്തപുരം : പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പിണങ്ങി...

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...