Tuesday, September 22, 2026

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

Date:

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം ചെയ്തെന്ന പരാതിയിൽ കേസെടുത്ത്  പോലീസ്. കിറ്റ് വിവാദത്തിൽ കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി അനുമതി ലഭിച്ചതിന് പിന്നാലെയാണ് വാടാനപ്പള്ളി പോലീസിൻ്റെ നടപടി.
ചാമ്പ്യൻസ് ട്രേഡേഴ്സ് എന്ന സ്ഥാപന ഉടമ പ്രവീൺ ജിത്തിനെ പ്രതിയാക്കിയാണ്  കേസെടുത്തത്. 72542 രൂപ വില വരുന്ന ഭക്ഷ്യസാധനങ്ങളാണ് കിറ്റുകളിൽ ഉണ്ടായിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ പി ബാബുമോന്റെ നിർദ്ദേശപ്രകാരമാണ് കേസ്.  ഓർഡർ ചെയ്ത ആൾക്കെതിരെയും കേസെടുത്തേക്കും. പോളിംഗിന്
മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപി വീണ്ടംകിറ്റ് വിവാദത്തിൽ പെടുന്നത്.   ബിജെപി വിതരണത്തിനായി കിറ്റ് തയ്യാറാക്കി എന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എൻ പ്രതാപന്റെ പരാതി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ദേവൻ ഉൾപ്പടെയുള്ളവർ ഗൃഹസമ്പർക്കത്തിനാണ് ചാംപ്യൻ ട്രേഡേഴ്സ് ഉടമയുടെ വീട്ടിലെത്തിയതെന്നായിരുന്നു കിറ്റ് വിവാദത്തിൽ ബിജെപി പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ നിന്ന് കിറ്റുകളും കണ്ടെത്തിയിരുന്നു. ഒരുപകൽ നീണ്ട പ്രതിഷേധങ്ങളുണ്ടായിട്ടും കിറ്റ് വിവാദത്തിൽ പോലീസ് വേണ്ട നടപടി എടുത്തില്ലെന്നാണ് കോൺഗ്രസ് വാദം.

അതേസമയം, കിറ്റ് വിവാദം ടി എൻ പ്രതാപന്റെ തരംതാണ നാടകമെന്ന് ബിജെപി ആരോപിച്ചു. സിസിടിവി പരിശോധിച്ചതിൽ കിറ്റ് കണ്ടെത്തിയ ഗോഡൗണിൽ ദേവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞാണ് ദേവനെതിരെ പോലീസ് കേസെടുക്കാതിരുന്നത്. സ്ഥലത്തുണ്ടായ സംഘർഷത്തിലാണ് പോലീസ് നിലവില്‍ കേസെടുത്തത്. തുടർച്ചയായ രണ്ടാം ദിവസവും കിറ്റ് വിവാദം ഉയർന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാത പരമായി പെരുമാറുന്നു എന്ന് ഇടതുമുന്നണി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...