Tuesday, September 1, 2026

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

Date:

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ അപ്പീല്‍ തള്ളി സുപ്രീം കോടതി. നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി ശരിവെച്ച ഹൈക്കോടതി വിധിയില്‍  സുപ്രീം കോടതി ഇടപെട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയതെന്നും വിധിയില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുരങ്കപാത പ്രദേശത്തിന്‍റെ ജീവനാഡിയാകും. ദേശീയ പ്രാധാന്യമുള്ള പദ്ധതിയാണിത്.

400 പേര്‍ മരിച്ച ഉരുള്‍പൊട്ടലില്‍ മേഖലയിലാണ് തുരങ്കം നിര്‍മ്മിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. തുരങ്കപാത പലയിടത്തും നിര്‍മ്മിക്കുന്നുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും കോടതി പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...