(Photo Courtesy : X)
ലണ്ടൻ: ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ ഒരു ചെറിയ വിമാനം പറന്നുയർന്ന ഉടൻ തീപ്പിടിച്ച് തകർന്നുവീണു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന വിമാനമാണ് തകർന്നുവീണത്.
നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം.
അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടുന്നതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഡ്യൂൾ ചെയ്ത അഞ്ച് വിമാനങ്ങൾ റദ്ദാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പോലീസ് വക്താവ് അറിയിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ അധികൃതർ ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.