Tuesday, September 1, 2026

ലണ്ടനിൽ വിമാനാപകടം: ടേക്ക് ഓഫിനു പിന്നാലെ തീഗോളമായി തകർന്നുവീണു

Date:

(Photo Courtesy : X)

ലണ്ടൻ:  ലണ്ടൻ സൗത്ത്എൻഡ് വിമാനത്താവളത്തിൽ  ഒരു ചെറിയ വിമാനം പറന്നുയർന്ന ഉടൻ തീപ്പിടിച്ച് തകർന്നുവീണു. ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനത്തിന് തീപ്പിടിക്കുകയായിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് സംഭവം. ബീച്ച് ബി200 സൂപ്പർ കിംഗ് എയർ എന്ന വിമാനമാണ് തകർന്നുവീണത്.
നെതർലൻഡ്സിലെ ലെലിസറ്റഡിലേക്ക് പോകുകയായിരുന്നു വിമാനം.

അപകടത്തെത്തുടർന്ന് സതെൻഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടുന്നതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഡ്യൂൾ ചെയ്ത അഞ്ച് വിമാനങ്ങൾ റദ്ദാക്കി. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതായി എസെക്സ് പോലീസ് വക്താവ് അറിയിച്ചു. വിമാനത്തിൽ എത്ര പേരുണ്ടായിരുന്നെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ അധികൃതർ ഇതുവരെ ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...