വന്നൂ പ്ലസ് ടു ഫലം ; 77.81% വിജയം, 30,145 പേർക്ക് എല്ലാ വിഷയങ്ങളിലും A+

Date:

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം  പ്രഖ്യാപിച്ചു. 30,145 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും A+ നേടി. 2025 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 2002 സ്കൂളുകളിൽ നിന്നായി 3,70,642  വിദ്യാർത്ഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ഇതിൽ 2,88,394 വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി. 77.81 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം ഇത് 78.69 ശതമാനമായിരുന്നു.

ആൺകുട്ടികൾ- 1,79,952 (
വിജയികൾ- 1,23,160
വിജയശതമാനം – 68.44%

കഴിഞ്ഞ വർഷത്തെ ആൺകുട്ടികൾ- 1,81,466
വിജയികൾ- 1,26,327
വിജയശതമാനം – 69.61%]

പെൺകുട്ടികൾ- 1,90,690 (
വിജയികൾ- 1,65,234
വിജയശതമാനം – 86.65%

കഴിഞ്ഞ വർഷത്തെ പെൺകുട്ടികൾ – 1,93,289
വിജയികൾ – 1,68,561
വിജയശതമാനം – 87.21%]

എറണാകുളം ആണ് ഏറ്റവും വിജയശതമാനമുള്ള ജില്ല-83.09%. ഏറ്റവും കുറഞ്ഞ വിജയശതമാനം  കാസർഗോഡ് ആണ്- 71.09%.

57 സ്കൂളുകളിൽ 100% ശതമാനം വിജയം. ഇതിൽ സർക്കാർ സ്കൂളുകൾ 6, എയ്ഡഡ് സ്കൂളുകൾ 19, അൺ എയ്ഡഡ് സ്കൂളുകൾ 22, സ്പെഷ്യൽ സ്കൂളുകൾ 10 എന്നിങ്ങനെയാണ്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് – 64,426
​​​ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ജില്ല വയനാട് ആണ് – 9,440

41 വിദ്യാർത്ഥികൾ പൂർണ്ണ മാർക്ക് നേടി.  (1200 ൽ 1200)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related