Thursday, January 22, 2026

പ്രധാനമന്ത്രി മോദി ഗയാനയിൽ; ഒരു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ ഗ​യാ​ന സ​ന്ദ​ർ​ശി​ക്കു​ന്നത് 50 വർഷങ്ങൾക്കിപ്പുറം

Date:

[ Photo Courtesy : X ]

ജോ​ർ​ജ്ടൗ​ൺ: ബ്ര​സീ​ലി​ലെ ജി-20 ​ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് ഗ​യാ​ന​യി​ലെ​ത്തി. പ​തി​വി​ല്ലാ​ത്ത വി​ധം പ്ര​സി​ഡ​ന്റ് ഇ​ർ​ഫാ​ൻ അ​ലി​യും 12ലേ​റെ കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തിയിരുന്നു. 50 വ​ർ​ഷ​ത്തി​നു ശേ​ഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ​യാ​ന സ​ന്ദ​ർ​ശി​ക്കു​ന്നത്. ഇ​ന്ത്യ​ൻ വം​ശ​ജ​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു.

പ്ര​സി​ഡ​ന്റ് ഇ​ർ​ഫാ​ൻ അ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ഗ​യാ​ന പാ​ർ​ല​​മെ​ന്റി​നെ​ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ഗ​യാ​ന​യി​ൽ 3.2 ല​ക്ഷം ഇ​ന്ത്യ​ൻ വം​ശ​ജ​രു​ണ്ടെ​ന്നാ​ണ് വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്ക്. ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നൈ​ജീ​രി​യ സ​ന്ദ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്ക് ആ ​രാ​ജ്യം ഉ​ന്ന​ത​ത​ല ബ​ഹു​മ​തി സ​മ്മാ​നി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍; സൗജന്യ ചികിത്സ 5 ലക്ഷമാക്കി ഉയർത്തി, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ...

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...