Tuesday, September 1, 2026

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

Date:

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ റിമാന്‍ഡിൽ. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്. കോടതിയിൽ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജാമ്യം നൽകണമെന്ന് ഷിംജിത കോടതിയിൽ ആവശ്യപ്പെട്ടു. റിപ്പോർട്ട് വരുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി. ഷിംജിതയെ മഞ്ചേരി ജയിലിലേക്ക് മാറ്റും.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയതായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലാവുന്നത്.  കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. . ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ആത്മഹത്യ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുല്ലപ്പെരിയാറില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ ; നടപടി സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ച്

ഇടുക്കി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദ്ദേശമനുസരിച്ചുള്ള സമഗ്ര സുരക്ഷാ പരിശോധന ഇന്ന്...

ഭാര്യയാണെങ്കിലും പ്രായം18 വയസ്സിൽ താഴെയാണെങ്കിൽ   ശാരീരികബന്ധം പോക്‌സോ കുറ്റം – ഹൈക്കോടതി

കൊച്ചി : ഭാര്യയാണെങ്കിലും പ്രായം 18 വയസ്സിൽ താഴെയാണെങ്കിൽ  ശാരീരികബന്ധം പോക്സോ...

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...