Saturday, March 14, 2026

നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളുടെ പ്രചാരണം : യുവരാജിനെയും ഹർഭജനെയും ചോദ്യം ചെയ്ത് ഇഡി

Date:

ന്യൂഡല്‍ഹി: നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ക്ക് പ്രചാരം നല്‍കിയതുമായി ബന്ധപ്പെട്ട കേസിൽ ക്രിക്കറ്റ് താരങ്ങളെയും സിനിമാ താരങ്ങളെയും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, യുവ്‌രാജ് സിങ് എന്നിവരെയും നടി ഉര്‍വശി റൗട്ടേലയേയുമാണ് ഇഡി ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ട്.

രാജ്യത്ത് നിരോധിച്ച 1x ബെറ്റ് പോലുള്ള ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് താരങ്ങള്‍ പ്രചാരം നല്‍കുന്നതിനെതിരായാണ് കേസ്. താരങ്ങള്‍ ഇത്തരം പ്രചരണങ്ങൾ നടത്തി ജനങ്ങളെ വഞ്ചിച്ചെന്നാണ് ആരോപണം. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ കഴിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമുകളാണെന്നാണ് കമ്പനികളുടെ അവകാശവാദമെങ്കിലും രാജ്യത്തെ നിയമ വ്യവസ്ഥയനുസരിച്ച് ഇത് നിയമവിരുദ്ധമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്.

രാജ്യത്തെ വിവിധ നിയമങ്ങള്‍ ലംഘിച്ചാണ് ബെറ്റിങ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രാഥമികമായി വിലയിരുത്തുന്നത്. ഐടി ആക്ട്, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായ ബെറ്റിങ് ആപ്പുകൾക്ക് പ്രചാരം നല്‍കിയതിന്റെ പേരില്‍ 25 സെലിബ്രിറ്റികള്‍ക്കെതിരേ അടുത്തിടെ തെലങ്കാന പോലീസ് കേസെടുത്തിരുന്നു. റാണ ദഗ്ഗുബാട്ടി, വിജയ് ദേവരകൊണ്ട, മഞ്ചു ലക്ഷ്മി തുടങ്ങി അറിയപ്പെടുന്ന ഒട്ടേറെ താരങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്. വ്യവസായിയായ ഫനിന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ‘തന്ത്രിയുടെ ജാമ്യം റദ്ദാക്കണം’ – എസ്ഐടി ഹൈക്കോടതിയിൽ

കൊച്ചി ; ശബരിമല സ്വർണ്ണക്കവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി...

ലക്ഷ്യം 1987-ലെ 80.5% പോളിംഗ് മറികടക്കുക ; നിയമസഭ തെരഞ്ഞെടുപ്പിന് കമ്മീഷൻ പൂർണ്ണ സജ്ജം : രത്തൻ യു. ഖേൽക്കർ

തിരുവനന്തപുരം : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ്...

മാസപ്പടി കേസ്: ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറുന്നത് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ സിഎംആർഎൽ മാസപ്പടി കേസില്‍ രേഖകൾ ബിജെപി നേതാവ്...

ഒമാനിൽ ഡ്രോൺ ആക്രമണം: 2 ഇന്ത്യാക്കാർ കൊല്ലപ്പെട്ടു ; 10 ഇന്ത്യാക്കാർക്ക് പരിക്ക്

മസ്ക്കറ്റ്: ഒമാൻ സോഹാർ നഗരത്തിലെ വ്യാവസായിക മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട്...