വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി മണിപ്പൂരിലും പ്രതിഷേധം കനക്കുന്നു

Date:

(Photo Courtesy : X)

ഇംഫാൽ : വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലും പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച ഇംഫാൽ ഈസ്റ്റിൽ ആയിരക്കണക്കിന് മെയ്തി പങ്കലുകളാണ് പ്രതിഷേധ പ്രകടനവുമായി രംഗണെത്തിയത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രകടനക്കാർ വിശേഷിപ്പിക്കുകയും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വഖഫ് ബോർഡുകളിൽ മുസ്ലീങ്ങളല്ലാത്തവരെയും ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമത്തിനെതിരെ ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന എതിർപ്പിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം മണിപ്പൂരിലും പടർന്നത്. ഹത്ത ഗോളപതി പ്രദേശത്ത് ഒരു റാലിയോടെയാണ് പ്രതിഷേധം ആരംഭിച്ചത്. “മസ്ജിദ്, മദ്രസ, ഖബർസ്ഥാൻ എന്നിവ സംരക്ഷിക്കുക, സർക്കാരിന്റെ വംശീയ നയങ്ങളെ ശക്തമായി അപലപിക്കുന്നു, വഖ്ഫ് നിയമം ഞങ്ങൾ നിരസിക്കുന്നു” എന്നിങ്ങനെയുള്ള പ്ലക്കാർഡുകളുമായാണ് ആളുകൾ പ്രതിഷേധ .റാലിയിൽ അണിചേർന്നത്.  “നാരാ-ഇ-തക്ബീർ, അല്ലാഹു അക്ബർ”, “ബിജെപി താഴെ വീഴട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴങ്ങിക്കേട്ടത്.
മെയ്തി പങ്കൽ കൗൺസിൽ മണിപ്പൂരിന്റെ പ്രസിഡന്റ് ഹാജി അറഫാത്ത് അലി തമ്പക്മയം പ്രകടനത്തിനിടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

“2025 ലെ വഖഫ് (ഭേദഗതി) നിയമം മുസ്ലീം സമൂഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂടെ നടപ്പിലാക്കിയതാണ്. ഈ നിയമം ഉടൻ പിൻവലിക്കണം,” അദ്ദേഹം പറഞ്ഞു. “കേന്ദ്ര സർക്കാർ മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തി. നിയമം പിൻവലിക്കുന്നില്ലെങ്കിൽ, നമ്മുടെ അവകാശങ്ങൾ വീണ്ടെടുക്കാൻ ‘ജിഹാദ്’ അവലംബിക്കാൻ നമ്മൾ നിർബന്ധിതരാകാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രിഗാവോ നിയമസഭാ മണ്ഡലത്തിലും പ്രതിഷേധങ്ങൾ നടന്നു. നിയമത്തെ ചോദ്യം ചെയ്യുന്ന റിട്ട് ഹർജിയിൽ സുപ്രീം കോടതിയിൽ ഏപ്രിൽ 16 ന് വാദം കേൾക്കുമെന്ന് പ്രതിഷേധത്തിൽ പങ്കുചേർന്ന എംഎൽഎ ഷെയ്ഖ് നൂറുൽ ഹസ്സൻ പറഞ്ഞു. “ഞാനടക്കം പത്ത് വ്യത്യസ്ത ഹർജിക്കാരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ചില പ്രകടനക്കാരുടെ ‘ജിഹാദ്’ എന്ന വാക്ക് ഉപയോഗത്തിനെതിരെയും ഹസ്സൻ പ്രതികരിച്ചു. “പ്രതിഷേധം സമാധാനപരവും ജനാധിപത്യപരവുമാണ്. അഹിംസയുടെ ആത്മാവിന് വിരുദ്ധമായ ഏതൊരു വാക്കും ഉപയോഗിക്കുന്നതിനെ ഞാൻ അപലപിക്കുന്നു,” അദ്ദേഹം പറഞ്ഞു.

“വഖഫ് (ഭേദഗതി) നിയമം ഇന്ത്യൻ ഭരണഘടനയുടെയും ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിന്റെ അവകാശങ്ങളുടെയും ലംഘനമാണ്. വിഷയം ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലാണ്, നീതി വിജയിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഇംഫാൽ ഈസ്റ്റ് ജില്ലയിലെ യാരിപോക് തുലിഹാലിലും സമാനമായ പ്രകടനങ്ങൾ നടന്നു.  പ്രതിഷേധങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ വിമർശനത്തെക്കുറിച്ചുള്ള ആശങ്കകൾ യുണൈറ്റഡ് മെയ്തി പങ്കൽ കമ്മിറ്റി പ്രതിനിധി എംഡി റയീസ് അഹമ്മദ് ചൂണ്ടിക്കാട്ടി. “ചിലർ സമൂഹത്തിൽ വിഷം പരത്താൻ ശ്രമിക്കുകയാണ്. ഞാൻ ആ വ്യക്തികളോട് നിർത്താൻ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ അവകാശങ്ങളാണ് ആവശ്യപ്പെടുന്നത്, നിങ്ങളുടെ അവകാശങ്ങളല്ല. ഇത് വളരെ സെൻസിറ്റീവ് വിഷയമാണ്, അതിനാൽ മനസ്സിലാക്കാൻ ശ്രമിക്കുക,” അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 6 ന് തൗബൽ ജില്ലയിൽ ഒരു ജനക്കൂട്ടം മണിപ്പൂർ ന്യൂനപക്ഷ മോർച്ച ബിജെപി പ്രസിഡന്റ് അസ്കർ അലി മകക്മയുവിന്റെ വീട് നശിപ്പിക്കുകയും തീയിടുകയും ചെയ്തതോടെ സംഘർഷം രൂക്ഷമായിരുന്നു. വഖഫ് ഭേദഗതി നിയമത്തിന് അദ്ദേഹം പരസ്യമായി പിന്തുണ നൽകിയതിനെ തുടർന്നായിരുന്നു ആക്രമണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഷ്ട്രപതിയുടെ ശബരിമല ദർശനം ഇന്ന്; ക്രമീകരണങ്ങളിൽ മാറ്റം

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ശബരിമല ദർശനം നടത്തും....

തലസ്ഥാന നഗരി കായിക മാമാങ്കത്തിന്റെ ലഹരിയിൽ ; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

തിരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ...

രണ്ട് ദിവസം സ്കൂളിൽ എത്തിയില്ല; അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മർദ്ദിച്ച് പ്രിൻസിപ്പൽ; 3 പേർക്കെതിരെ കേസെടുത്ത് പോലീസ്

ബംഗളൂരു: രണ്ടുദിവസം സ്കൂളിൽ വരാത്തതിൻ്റെ പേരിൽ അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച്...