പൾസർ സുനി വീണ്ടും പോലീസ് കസ്റ്റഡിയിൽ ; ഹോട്ടലിന്റെ ചില്ലു ഗ്ലാസുകൾ തകർത്തു, ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഹോട്ടലിൽ കയറി അതിക്രമം നടത്തി വീണ്ടും പോലിസ് കസ്റ്റഡിയിലായി. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.

സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്നാണ് എഫ്ഐആർ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയാണ് സുനി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു

വടകര : വന്ദേഭാരത് എക്‌സ്പ്രസ് തട്ടി ഒരാള്‍ മരിച്ചു. വടകര പഴയ...

ലൈംഗിക പീഡന പരാതിയിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍...

പാലക്കാട് എം എൽഎയെ കാന്മാനില്ല; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം: ലൈംഗികപീഡന പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത്...