Thursday, July 2, 2026

പൾസർ സുനി വീണ്ടും പോലീസ് കസ്റ്റഡിയിൽ ; ഹോട്ടലിന്റെ ചില്ലു ഗ്ലാസുകൾ തകർത്തു, ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി

Date:

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി ഹോട്ടലിൽ കയറി അതിക്രമം നടത്തി വീണ്ടും പോലിസ് കസ്റ്റഡിയിലായി. എറണാകുളം രായമംഗലത്തെ ഹോട്ടലിൽ ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം.

സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്നാണ് എഫ്ഐആർ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതിയാണ് സുനി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയെ കുളിരണിയിച്ച് കനത്ത മഴ; റെഡ് അലർട്ട്!

ന്യൂഡൽഹി : കനത്ത ചൂടിനെ കുളിരണിയിച്ച് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ...

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; പരാതിയിൽ 3 പേർ അറസ്റ്റിൽ

ചെന്നൈ : തമിഴ്നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ...

‘തായ്‌വാനെ ചൈനയുമായി  പുന:സംയോജിപ്പിക്കുക എന്നത് ലക്ഷ്യം’ ; എന്ത് വിലകൊടുത്തും അത് നിറവേറ്റുമെന്ന് ഷി ജിൻപിംഗ്

ബീജിംങ് : തായ്‌വാനെ ചൈനയുമായി പുന:സംയോജിപ്പിക്കുക എന്നത് തങ്ങളുടെ പാർട്ടിയുടെ ചരിത്രപരമായ...