പുൽവാമ ഭീകരാക്രമണവും പാക്കിസ്ഥാൻ വക ; സമ്മതിച്ച് പാക് എയർ വൈസ് മാർഷൽ

Date:

ന്യൂഡൽഹി : 2019 – ൽ 40 ഇന്ത്യൻ സി.ആർ.പി.എഫ് ജവാന്മാരുടെ ദാരുണ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാക്കിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ്. പാക്കിസ്ഥാന്റെ ‘തന്ത്രപരമായ നീക്കം’ എന്നാണ് പുൽവാമ ഭീകരാക്രമണത്തെ എയർ വൈസ് മാർഷൽ വിശേഷിപ്പിച്ചത്. ആക്രമണത്തിൽ പങ്കില്ലെന്ന്  ദീർഘകാലമായി ആവർത്തിച്ചു കൊണ്ടിരുന്ന പാക് ഭരണകൂടത്തിൻ്റെ മുഖത്തേറ്റ അടിയായി എയർ വൈസ് മാർഷൽ ഔറംഗസേബിൻ്റെ പരാമർശം. വെള്ളിയാഴ്ച നടത്തിയ ഒരു പത്ര സമ്മേളനത്തിലാണ്   ഔറംഗസേബിന്റെ തുറന്നു പറച്ചിൽ. പാക്കിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) ഡയറക്ടർ ജനറൽ പബ്ലിക് റിലേഷൻസാണ് അദ്ദേഹം.

”പാക്കിസ്ഥാന്റെ വ്യോമാതിർത്തി, കര, ജലാശയങ്ങൾ, അല്ലെങ്കിൽ അവിടുത്തെ ജനങ്ങൾ എന്നിവയ്ക്ക് ഭീഷണിയുണ്ടായാൽ, ഒരു വിട്ടുവീഴ്ചയും പാടില്ല. അത് ശ്രദ്ധിക്കപ്പെടാതെ പോകരുത്. നമ്മുടെ രാജ്യത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. പാകിസ്ഥാൻ ജനതയ്ക്ക് അവരുടെ സായുധ സേനയിലുള്ള അഭിമാനവും വിശ്വാസവും എപ്പോഴും ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. പുൽവാമയിൽ തന്ത്രപരമായ മിടുക്കിലൂടെ ഞങ്ങൾ അത് അറിയിക്കാൻ ശ്രമിച്ചു. അവർ ശ്രദ്ധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഔറംഗസേബ് അഹമ്മദ് വെള്ളിയാഴ്ച പറഞ്ഞു. 

ഡിജി ഐഎസ്പിആർ ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും ഒരു നാവികസേന വക്താവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അൽ-ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ കണ്ട് തീവ്രവാദികൾക്ക് ആണവായുധ സാങ്കേതികവിദ്യ കൈമാറാൻ ശ്രമിച്ച ആണവ ശാസ്ത്രജ്ഞൻ സുൽത്താൻ ബഷീറുദ്ദീൻ മഹമൂദിന്റെ മകനാണ് ലെഫ്റ്റനന്റ് ജനറൽ ചൗധരി.

ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായ പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്നാണ് പാക്കിസ്ഥാൻ നിരന്തരം പറഞ്ഞു കൊണ്ടിരുന്നത്. ജെയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും പാക്കിസ്ഥാൻ തെളിവുകൾ ആവശ്യപ്പെടുകയും ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു. ആക്രമണകാരിയായ ആദിൽ അഹമ്മദ് ദറിനെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായ ബവാഹൽപൂരിലെ സുബ്ഹാൻ അല്ലാഹ് ക്യാമ്പുമായി ബന്ധിപ്പിക്കുന്ന രേഖകൾ ഇന്ത്യ ഉയർത്തിക്കാട്ടിയിട്ടും അന്നത്തെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിരസിച്ചിരുന്നു. 

പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട്, പി‌ഒ‌കെയിലെ ബാലക്കോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിൽ ഇന്ത്യ വ്യോമാക്രമണം നടത്തി. ഭീകര ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനിൽ 12 മിറാഷ് 2000 ജെറ്റുകൾ ഉൾപ്പെട്ടിരുന്നു. ഇന്ത്യൻ യുദ്ധവിമാന പൈലറ്റ് അഭിനന്ദൻ വർഥമാനെ അന്ന് പാക്കിസ്ഥാൻ പിടികൂടിയിരുന്നു. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ, ദിവസങ്ങൾക്ക് ശേഷം വ്യോമസേനാ ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി : തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി...

ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്താൻ നടപടി : പ്രതിഷേധം കനത്തപ്പോൾ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ചണ്ഡീഗഢിനെ ഭരണഘടനയുടെ ആർട്ടിക്കിൾ 240-ൽ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

ശരണപാതയിൽ വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ എംവിഡിയെ വിളിക്കാം ; 24 മണിക്കൂർ ഹെൽപ് ലൈൻ നമ്പർ

പത്തനംതിട്ട : ശബരിമല തീർത്ഥാടനവുമായി എത്തുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശരണപാതയിൽ അപകടമോ...