Friday, March 20, 2026

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറക്കുന്നു ; പ്രവേശനം ഫെബ്രുവരി 28 മുതല്‍ 

Date:

തൃശൂർ : പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഫെബ്രുവരി 28ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 28 ന് രാവിലെ എട്ടിന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും റവന്യു വകുപ്പ് മന്ത്രി കെ രാജനും മറ്റ് മന്ത്രിമാരും ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങളുടെ ആദ്യ സന്ദര്‍ശനം ഒരുക്കുക.

14 ആവാസ വ്യവസ്ഥകളിലേക്കാണ് വിവിധ മൃഗങ്ങള്‍ എത്തിയത്. തൃശ്ശൂര്‍ മൃഗശാലയിലെ മാനുകള്‍, കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ 330 മൃഗങ്ങളെയാണ് സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരുന്നതിലേക്ക് നാലു കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും മന്ത്രി പറഞ്ഞു.

സൂവോളജിക്കല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുന്നതിനായി കഫെറ്റീരിയയും നാലു ഫുഡ് കിയോസ്‌ക്കുകളും ടോയ്ലറ്റ് ബ്ലോക്കുകളും സജ്ജമായതായും മന്ത്രി പറഞ്ഞു. പെറ്റിങ് സൂ 2026 മാര്‍ച്ച് മാസത്തില്‍ പണി തുടങ്ങി മൂന്ന് മാസം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളില്‍ സുവോളജിക്കല്‍ പാര്‍ക്കിനും അവധിയായിരിക്കും.

ഹൈ പവര്‍ കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവേശന ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 100 രൂപയും 5 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 30 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികള്‍ക്ക് പ്രവേശനം സൗജന്യവുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഹെഡ്മാസ്റ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ അനുമതിയോടെ സ്‌കൂള്‍ യൂണിഫോമില്‍ ഗ്രൂപ്പായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

കിന്റര്‍ഗാര്‍ട്ടന്‍, എല്‍കെജി, യുകെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 30 രൂപ നിരക്കിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അദ്ധ്യാപകന്‍ അല്ലെങ്കില്‍ അദ്ധ്യാപിക അല്ലെങ്കില്‍ ജീവനക്കാരന്‍ എന്ന നിലയില്‍ ഒരാള്‍ക്ക് 30 രൂപ നിരക്കിലും പ്രവേശനം അനുവദിക്കും.

ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങിനായി 25 രൂപയും ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും കാര്‍ അല്ലെങ്കില്‍ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകള്‍ വരെയുള്ള വാന്‍ അല്ലെങ്കില്‍ ടെമ്പോ അല്ലെങ്കില്‍ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകള്‍ക്ക് 250 രൂപയും പാര്‍ക്കിംഗ് ഫീസായി നല്‍കണം. സ്റ്റില്‍ ക്യാമറയ്ക്ക് 350 രൂപയും വീഡിയോ ക്യാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.

സുവോളജിക്കല്‍ പാര്‍ക്ക് ചുറ്റിക്കാണുന്നതിനായി കെ.എസ്.ആര്‍.ടി.സി.യുടെ രണ്ട് നോണ്‍ എ.സി ഇലക്ട്രിക്ക് ബസ്സുകള്‍ സജ്ജമായതായും മന്ത്രി പറഞ്ഞു. ഈ ബസ്സുകളില്‍ മുതിര്‍ന്നവര്‍ക്ക് 50 രൂപയും അഞ്ച് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു.
സുവോളജിക്കല്‍ പാര്‍ക്കിന്റെ നടത്തിപ്പിനായി അഡൈ്വസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേര്‍ണിംഗ് ബോഡിയും ഉള്‍പ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവര്‍ത്തിക്കുക. ആ സൊസൈറ്റിയില്‍ രാഷ്ട്രീയപരമായ തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകില്ല. വകുപ്പ് മന്ത്രി അദ്ധ്യക്ഷനായി പ്രസ്തുത പോസ്റ്റുകളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിക്കൊണ്ടായിരിക്കും സൊസൈറ്റിയുടെ രൂപകല്‍പ്പനയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയോടൊപ്പം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, സ്പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗ്ഗീസ്, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍ നാഗരാജ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...

‘ഞാൻ ചെറുത്, പാർട്ടി എത്രയോ വലുത്’ – കെ സുധാകർൻ്റേത് വൈകി ഉദിച്ച വിവേകം

ന്യൂഡൽഹി: വൈകി ഉദിച്ച വിവേകവുമായി കെ സുധാകരൻ. 'ഞാൻ എവിടേയും പോകാനില്ല....

ഭീഷണിയിൽ കിടുങ്ങി ഹൈക്കമാന്‍ഡ് ; കണ്ണൂർ സിറ്റ് പിടിച്ചുവാങ്ങി കെ. സുധാകരൻ

കണ്ണൂർ : നിലവിലെ കോൺഗ്രസിൻ്റെ കണ്ണൂർ എംപിയായ കെ സുധാകരൻ നിയമസഭയിലേക്കുള്ള...

കെ സുധാകരൻ്റെ സമ്മർദ്ദതന്ത്രം ഫലം കണ്ടില്ല; എംപിമാർക്ക് ആർക്കും സീറ്റില്ല, രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന്

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനത്തിൽ കോൺഗ്രസ് ഹൈക്കമാൻ്റ്...