തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.
അതേസമയം, രാഹുൽ മാങ്കൂട്ടം എംഎൽഎ നേരിടുന്ന ലൈംഗികാരോപണങ്ങളിൽ പരാതിക്കാരെ കണ്ടെത്താനാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി. മാധ്യമങ്ങളിലും ഓൺലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും ഉയർന്ന പരാതികളിൽ, അതിജീവിതകളായ പെൺകുട്ടികളെ കണ്ടെത്താനാണ് ശനിയാഴ്ചചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം.
ഒന്നോ രണ്ടോ പരാതികൾ മാത്രമാണ് ഇതുവരെ നേരിട്ട് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നൽകിയവരെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങും. കൂടുതൽ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ശേഖരിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതികളിൽ മാത്രമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പോലീസിനുണ്ട്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോൺ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തേണ്ടതും പ്രധാനമെന്നാണ്.