Tuesday, October 13, 2026

രാഹുൽ മാങ്കൂട്ടത്തിൽ ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരായില്ല ; ലൈംഗികാരോപണത്തിൽ പരാതിക്കാരെ തേടി അന്വേഷണസംഘം

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയെന്ന കേസിൽ ക്രൈംബ്രാഞ്ചിന് മുൻപിൽ ഹാജരാകാതെ രാഹുൽ മാങ്കൂട്ടത്തിൽ. ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു നിർദ്ദേശം.

അതേസമയം, രാഹുൽ മാങ്കൂട്ടം എംഎൽഎ നേരിടുന്ന  ലൈംഗികാരോപണങ്ങളിൽ പരാതിക്കാരെ കണ്ടെത്താനാനുള്ള ശ്രമം അന്വേഷണസംഘം തുടങ്ങി. മാധ്യമങ്ങളിലും ഓൺലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും ഉയർന്ന പരാതികളിൽ, അതിജീവിതകളായ പെൺകുട്ടികളെ കണ്ടെത്താനാണ് ശനിയാഴ്ചചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിൽ തീരുമാനം.

ഒന്നോ രണ്ടോ പരാതികൾ മാത്രമാണ് ഇതുവരെ നേരിട്ട് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതി നൽകിയവരെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങും. കൂടുതൽ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ശേഖരിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ ലഭിച്ച പരാതികളിൽ മാത്രമായി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പോലീസിനുണ്ട്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോൺ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തേണ്ടതും പ്രധാനമെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കടുത്ത സുരക്ഷാവലയം മറികടന്ന് ജന്തർ മന്ദറിൽ പറന്നിറങ്ങി ‘പാറ്റകൾ’; പ്രതീകാത്മക സമരത്തിൽ ഞെട്ടിത്തരിച്ച് ഡൽഹി പോലീസ്

ന്യൂഡൽഹി : ജന്തർ മന്ദറിൽ പ്രതിഷേധിക്കാനുളള അനുമതി നിഷേധിച്ചതിൽ, കടുത്ത സുരക്ഷാവലയം...

ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു;  കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്

കോഴിക്കോട് : ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ച സംഭവത്തിൽ...

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...