Thursday, January 22, 2026

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; ഈ വര്‍ഷം ലഭിച്ചത് 332.77 കോടി, കാണിയ്ക്കയായി 83.17 കോടി

Date:

ശബരിമല : ശബരിമലയിൽ ഇത്തവണ വരുമാനത്തിൽ വൻ വർദ്ധന. മണ്ഡലകാലമായ 40 ദിവസത്തില്‍ 30 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 332.77 കോടി രൂപ (332,77,05,132)യാണ് ശബരിമലയില്‍ വെള്ളിയാഴ്ച വരെയുള്ള വരുമാനം. കഴിഞ്ഞ സീണണിലെ മണ്ഡലമഹോത്സവകാലത്തെ വരുമാനത്തേക്കാള്‍ കൂടുതലാണിത്.

കാണിക്കയായി 83.17 കോടി ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ ആകെ വരുമാനം 297.06 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയത് 32, 49, 756 പേരായിരുന്നു.

അതേസമയം മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളാണ് കടന്നു പോയത്. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും. രാവിലെ 10.10ഓടെ തന്ത്രി മഹേഷ്‌ മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾക്ക് തുടക്കമായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍; സൗജന്യ ചികിത്സ 5 ലക്ഷമാക്കി ഉയർത്തി, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ...

ദീപക്കിൻ്റെ മരണം ; റിമാൻഡിലായ പ്രതി ഷിംജിതയെ  മഞ്ചേരി ജയിലിലേക്ക് മാറ്റും

കോഴിക്കോട് : ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്...

കേരളത്തിൻ്റെ സ്വന്തം ‘കണക്ട് ടു വർക്ക്’ സ്കോളർഷിപ്പ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; യുവതീ യുവാക്കൾക്ക് മാസം 1000 രൂപ

തിരുവനന്തപുരം : പഠനം പൂർത്തിയാക്കി തൊഴിലിന് തയ്യാറെടുക്കുന്ന യുവതീ യുവാക്കൾക്ക് സാമ്പത്തിക...