Wednesday, April 1, 2026

‘റിയാസിനെ ഒഴിവാക്കിയത് മോശം നടപടി, ബന്ധപ്പെട്ട മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു’ : കുഞ്ഞാലിക്കുട്ടി

Date:

ദേശീയപാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയ നടപടി ചീപ്പെന്ന് മുസ്​ലിം ലീഗ് അഖിലേന്ത്യ ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി. ബന്ധപ്പെട്ട മന്ത്രി , പ്രതിപക്ഷ നേതാവ് എന്നിവരെ വിളിക്കണമായിരുന്നു. വിളിക്കാത്ത നടപടി ചീപ്പ്. ഇത്തരം പരിപാടികൾ ജനാധിപത്യപരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനം ഭരിക്കുന്നവരോട് പരിഗണന കാണിക്കണമെന്ന് പി എം എ സലാം ആവശ്യപ്പെട്ടു. ദേശീയ പാത സംസ്ഥാനവും കേന്ദ്രവും രക്ഷകർതൃത്വം അവകാശപ്പെടുന്നുണ്ട് ഇതിൻ്റെ ഭാഗമാണോ എന്ന് പരിശോധിക്കണം. പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്രം ജനാധിപത്യ മര്യാദകൾ പാലിക്കണം.
കേന്ദ്ര സർക്കാർ ആയാലും സംസ്ഥാന സർക്കാർ ആയാലും ഭരിക്കുന്ന പാർട്ടിയിലെ ജനപ്രതിനിധികളെ മാത്രം നോക്കിയാൽ പോര. നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നുണ്ട്. ജനാധിപത്യത്തോടുള്ള ബഹുമാനം നഷ്ടപെടുമ്പോഴാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്. ഭരണ കൂടത്തിന്റെ പരിപാടിയാണ്, രാഷ്ട്രീയ പാർട്ടിയുടെ പരിപാടി അല്ലെന്നും പി എം എ സലാം വിമർശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...