Wednesday, March 18, 2026

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; 4 ജില്ലകൾക്ക് പുതിയ കലക്ടർമാർ; 25 ഉദ്യോഗസ്ഥർക്കും സ്ഥാനചലനം

Date:

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ നാലു ജില്ലകളിലെ കലക്ടർമാരെ മാറ്റി. ജി.പ്രിയങ്ക (എറണാകുളം), എം.എസ്.മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ.ദിനേശൻ ചെറുവത്ത് (ഇടുക്കി) എന്നിവരാണ് പുതിയ കലക്ടർമാർ. 25 ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ട്.

പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെ നിയമിച്ചു. എൻ.എസ്.കെ.ഉമേഷാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടർ.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും ഇദ്ദേഹം വഹിക്കും. ഡോ.എസ്.ചിത്ര പൊതുവിദ്യാഭ്യാസ അഡിഷനൽ സെക്രട്ടറിയാവും. തദ്ദേശവകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ചുമതലയും വഹിക്കും.

തൊഴിൽ വകുപ്പിൽ സ്പെഷൽ സെക്രട്ടറിയായി എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡിഷനൽ സെക്രട്ടറിയായും ബി.അബ്ദുൽനാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷണൽ സെക്രട്ടറിയായും നിയമിച്ചു. എ.ഗീതയെ ഹൗസിങ് ബോർഡിന്റെയും നിർമ്മിതി കേന്ദ്രത്തിന്റെയും ഡയറക്ടറായി നിയമിച്ചു.

ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചപ്പോൾ ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. വി.വിഘ്നേശ്വരി കൃഷിവകുപ്പ് അഡിഷനൽ സെക്രട്ടറിയാവും ജോൺ വി.സാമുവൽ ജലഗതാഗത വകുപ്പ് ഡയറക്ടറും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...