Sunday, April 5, 2026

അതിജീവിതക്കെതിരായ സൈബർ അധിക്ഷേപത്തിൽ സന്ദീപിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാവില്ല; പോലീസ് റിപ്പോർട്ട് വരുന്നത് വരെ കാക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

Date:

തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ അറസ്റ്റ ഉടനെ ഉണ്ടാവില്ല. കേസില്‍ പോലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ. സന്ദീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.

അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പോലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശരണ്യയെ കാണാതായിട്ട് നാലാം നാൾ; കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയ മലയാളി പെൺകുട്ടിയ്ക്കായി തിരച്ചിൽ തുടരുന്നു

മടിക്കേരി : കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ  മലയാളി യുവതിയെ കാണാതായിട്ട് നാലാം...

തൃശ്ശൂരിൽ വോട്ടിനായി കിറ്റ് !; തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയിൽ ബിജെപി പ്രാദേശിക നേതാവിനെതിരെ കേസെടുത്ത് പോലീസ്

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി തൃശ്ശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യകിറ്റുകൾ വിതരണം...

‘ഇനി യുദ്ധത്തിനൊരുങ്ങിയാൽ കൊൽക്കത്തയിലും ആക്രമണം നടത്തും’; ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമബാദ് : ഇന്ത്യക്കെതിരായ ഭീഷണിയുമായി വീണ്ടും പാക്കിസ്ഥാൻ. ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള...

തൃശ്ശൂരിൽ വോട്ടിനായി ബിജെപി വക കിറ്റ് !;  എൽഡിഎഫിന്റെ പരാതിയിൽ കിറ്റുകൾ പിടികൂടി, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ : ഭക്ഷ്യക്കിറ്റ് നൽകി വോട്ടർമാരെ സ്വാധീനിക്കാൻബിജെപി ശ്രമമെന്ന് പരാതി. തൃശ്ശൂർ...