Friday, August 7, 2026

പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കേസ് ; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പോലീസ്

Date:

തിരുവനന്തപുരം : മുന്‍ എംഎല്‍എയും സിനിമാ സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനായി പോലീസ. അതിനായി ഇന്ന് അപേക്ഷ നൽകുമെന്നറിയുന്നു. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി. മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്.  മുഖ്യമന്ത്രി പരാതി കന്‍റോണ്‍മെന്‍റ്  സ്റ്റേഷന് കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇപ്പോൾ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്

ഡിസംബർ 12 -ന് ആരംഭിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.  തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വെച്ച്  സംവിധായകൻ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് പരാതി. വിഷയത്തിൽ  ചലച്ചിത്രപ്രവർത്തകയോട് വിവരം തേടിയ കന്‍റോണ്‍മെന്‍റ് പോലീസിനോടും ചലച്ചിത്രപ്രവർത്തക പരാതി ആവർത്തിച്ചിരുന്നു. ഹോട്ടലിൽ നിന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു;  നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....