Saturday, February 21, 2026

‘സ്‌കൂളുകളിലും വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും മതനിരപേക്ഷ സ്വാഗതഗാനം’; അഭിപ്രായം ആരാഞ്ഞ് മന്ത്രി ശിവന്‍കുട്ടി

Date:

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ചടങ്ങുകളിലും സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം എന്ന ആശയം മുന്നോട്ട് വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം സ്വാഗതഗാനമെന്നും വിദ്യാഭ്യാസ മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി തൻ്റെ ആശയം പൊതുജനാഭിപ്രായത്തിനായി പങ്കുവെച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?

അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഞാറയ്ക്കലിലെ 17കാരൻ്റെ മരണം : അന്വേഷണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാഗമെന്ന സംശയത്തിലേക്ക്

കൊച്ചി :എറണാകുളം ഞാറയ്ക്കലിലെ 17കാരൻ്റെ മരണം ഓൺലൈൻ ഗെയിമിംഗിൻ്റെ ഭാ​ഗമാകാമെന്ന്  സംശയം...

മുൻഗണനാ റേഷൻ കാർഡിനായി ഓൺലൈൻ വഴി അപേക്ഷിക്കാം; ഫെബ്രുവരി 24 വരെ അവസരം

തിരുവനന്തപുരം : സംസ്ഥാനത്തെ മുൻഗണനാ കാർഡിനായി ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ട...

‘ട്രംപിന് എന്തധികാരം?’ ; അധിക താരിഫുകളെല്ലാം റദ്ദാക്കി സുപ്രീംകോടതി

വാഷിങ്ടൺ : താരീഫിൻ്റെ പേരിൽ രാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ അമേരിക്കൻ പ്രസിഡന്റ്...