Friday, March 13, 2026

ശോഭയെ കൈവിട്ടു , പാലക്കാട് സി കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥി

Date:

പാലക്കാട് : ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് സി.കൃഷ്ണ കുമാർ ബിജെപി സ്ഥാനാർത്ഥി. മത്സരിക്കാനില്ലെന്നാണ് വ്യാഖ്യാനമെങ്കിലും ശോഭ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ലെന്നാണ് സൂചന.

കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ദില്ലിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാകും പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കും.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്നാൽ പാലക്കാട് ഉടൻ റോഡ് ഷോ നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. സി.കൃഷ്ണകുമാർ അടക്കമുള്ള നേതാക്കൾ ബിജെപി ജില്ലാ കാര്യാലയത്തിൽ തമ്പടിച്ചുകഴിഞ്ഞു. കെ.സുരേന്ദ്രൻ ഉച്ചയോടെ പാലക്കാട്ടേക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശ്രീനഗ‍ർ : ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ...

‘എല്ലാം മാധ്യമസൃഷ്ടി, മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല; ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടുമില്ല’ : ജി. സുധാകരൻ

ആലപ്പുഴ : പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങൾ നൽകിയതെന്നും മുൻമന്ത്രി ജി....

വെള്ളാപ്പള്ളി നടേശനെ SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി...