Friday, March 6, 2026

വാംഖഡെയിൽ വെള്ളിടി മിന്നി! ; തീപാറും പോരാട്ടത്തിൽ സഞ്ജുവിൻ്റെ മികവിൽ ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ ഫൈനലിൽ

Date:

മുംബൈ : മലയാളി താരം സഞ്ജുവിൻ്റെ മികച്ച പ്രകടനത്തിൽ ട്വൻ്റി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ജയം. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയ ലക്ഷ്യം ഇംഗ്ലണ്ടിന് തകർക്കാനായില്ല. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ തീപാറുന്ന പോരാട്ടമാണ് ആരാധകർ കണ്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതൽ തന്നെ ആക്രമണാത്മകമായി കളിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ്  വിക്കറ്റ് നഷ്ടത്തിൽ  253 റൺസ് നേടി. ട്വൻ്റി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമാണിത്.  മലയാളി താരം സഞ്ജു സാംസന്റെ (89) തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

പതിവുപോലെ സഞ്ജു സാംസൺ ടീം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. സ്റ്റാർ പേസറായ ജോഫ്ര അർച്ചറിനെ സഞ്ജു കടന്നാക്രമിച്ചതോടെ ഇംഗ്ലണ്ട് ബൗളർമാർ സമ്മർദത്തിലായി. അഭിഷേക് ശർമ്മ  (9)വീണ്ടും നിരാശപ്പെടുത്തിയപ്പോൾ ഇഷാൻ കിഷൻ 39 റൺസുമായി സഞ്ജുവിന് ഉറച്ച പിന്തുണ നൽകി.

ഇന്ത്യ ഉയർത്തിയ വമ്പൻ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. എന്നാൽ യുവ താരം ജേക്കബ് ബെഥേൽ അതിശയകരമായ ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു. സമ്മർദ്ദ സാഹചര്യത്തിലും ആക്രമണാത്മകമായി കളിച്ച ബെഥേൽ സെഞ്ച്വറി നേടി ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. എന്നാൽ അധികം വൈകാതെ ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (7) പുറത്തായി. ജസ്പ്രീത് ബുംറയുടെ പന്തിൽ അക്ഷർ പട്ടേലിൻ്റെ അതിശയകരമായ ക്യാച്ചിലാണ് ബ്രൂക്ക്  മ
പുറത്തായത്. തുടർന്ന് 17 പന്തിൽ 25 റൺസ് നേടിയ ബട്ട്‌ലറെയും വരുൺ ചക്രവർത്തി പുറത്താക്കി. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായിരുന്നു. 

എങ്കിലും ഇന്ത്യൻ ബൗളർമാർ നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നേടി മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. അവസാന ഓവറുകളിലെ കൃത്യമായ ബൗളിംഗും ഫീൽഡിംഗും ഇന്ത്യയ്ക്ക് വിജയം ഉറപ്പാക്കി.  .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസ് രാജിവെച്ചു; ആർഎൻ രവി പുതിയ ഗവർണർ

കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവെച്ചു....

72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്; ഇത്തവണ ജലമേള ഓണാഘോഷങ്ങള്‍ക്കൊപ്പം

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ...

പി‌ കെ ശശിയെ പുറത്താക്കി സിപിഎം ; നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ

പാലക്കാട് : ജില്ലയിലെ സിപിഎം വിമതരുടെ കൂട്ടായ്മയിൽ പങ്കെടുത്തതിന് പിന്നാലെ പി...