Tuesday, February 24, 2026

രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതിനെ പിന്നിലെ നയം വ്യക്തമാക്കി സുധാകരൻ ; ‘ഷാഫി നിര്‍ദ്ദേശിച്ചു, പാർട്ടി അംഗീകരിച്ചു ‘

Date:

(ഫോട്ടോ : ഫെയ്സ്ബുക്ക് )

പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപന വിവാദം  യു.ഡി.എഫിനെ വിട്ടൊഴിയുന്നില്ല.സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിനെ നിർദ്ദേശിച്ചത് ഷാഫി പറമ്പില്‍ ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്‍ തന്നെ വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ. കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് നിർദ്ദേശിച്ച് ഡിസിസി സംസ്ഥാന നേതൃത്വത്തിന് നൽകിയ കത്ത് പുറത്തായതിന് പിന്നാലെയാണ് വീണ്ടും വിവാദങ്ങൾ ഉയരുന്നത്.

സ്ഥാനാർത്ഥി നിർണയത്തിനൊപ്പം ഉയർന്ന ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് പി സരിൻ ഉൾപ്പടെയുള്ളവർ കോൺഗ്രസ് വിട്ട് പുറത്തുപോയത്. അന്ന് അവർ പരാമർശിച്ച പേരും ഷാഫി പറമ്പിലിൻ്റെതാണ്. അപ്പോഴും ആരോപണങ്ങളെ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു വിഡി സതീശൻ സംസാരിച്ചത്. ഇപ്പോൾ, ഷാഫിയുടെ നിർദ്ദേശം കണക്കിലെടുത്താണ് പാർട്ടി അംഗീകരിച്ച് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്ന് കെപിസിസി അദ്ധ്യക്ഷൻ തന്നെ വ്യക്തമാക്കുമ്പോൾ അത് കോൺഗ്രസ് വിട്ട പി സരിനും മറ്റുള്ളവരും ഉയർത്തി വിട്ട ആരോപണങ്ങളെ ഒന്നുകൂടി ശരിവെക്കുന്നതായി.

സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നവജാത ശിശുവിന്റെ മരണം; കായംകുളത്തെ സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

കായംകുളം : കായംകുളത്ത് സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. നവജാത...

കേരളത്തിൻ്റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ സ്റ്റേജ് 2 ക്ലിയറൻസ് ; വയനാട് തുരങ്കപാത യാഥാർത്ഥ്യതിലേക്ക്

കോഴിക്കോട് : കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി...

‘തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങൾ, ആകാവുന്ന വിധം നാടിനെ ഉയർത്തി വളർത്തി എന്നതിൽ സംതൃപ്തിയുണ്ട്’ : മുഖ്യമന്ത്രി

തിരുവനതപുരം : രാജ്യത്ത് പൗരത്വം സംബന്ധിച്ച് പല ആശങ്കങ്ങൾ നിലനിൽക്കുന്നെങ്കിലും കേരളത്തിലെ...

നവകേരള സർവ്വെ : സർക്കാരിന്  ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : കേരള സർക്കാരിന് ആശ്വാസമായി സുപ്രീംകോടതി വിധി. സംസ്ഥാന സർക്കാരിൻ്റെ...