തെരുവുനായ പ്രശ്നത്തിൽ വീണ്ടും ഇടപെട്ട് സുപ്രീം കോടതി; ‘പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്ക് പെട്രോളിങ് സംഘത്തെ നിയോഗിക്കണം’

Date:

ന്യൂഡൽഹി : തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഇടപെടലുമായി വീണ്ടും സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമുള്ള ഇടക്കാല ഉത്തരവാണ് സുപ്രീം കോടതി പുറത്തിറക്കിയത്.

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിര്‍ദ്ദേശമുണ്ട്. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ്  ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ നീക്കാൻ എല്ലാ സംസ്ഥാന സർക്കാരുകളും നടപടി സ്വീകരിക്കണം. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സീബ്രാ ക്രോസിങ്ങിൽ കാൽ നടയാത്രക്കാരെ കണ്ട് വാഹനം നിർത്തിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും ; വൻ തുക പിഴയും ഈടാക്കും

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശക്തമായ നടപടിയുമായി...

പാക്കിസ്ഥാനികൾക്ക് ഇനി യുഎഇയിലേക്ക് വിസ നൽകില്ല ; നടപടി കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗം

ഗൾഫ് രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായി പാക്കിസ്ഥാൻ പൗരന്മാർക്ക് വിസ നൽകുന്നത്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി പീഡനത്തിനിരയായ യുവതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകി...