മുല്ലപ്പെരിയാർ അണക്കെട്ടിൽ‌ തമിഴ്നാടിന്റെ‌ പരിശോധന ; ഇപ്പോൾ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Date:

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ മുൻനിർത്തി മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടന്നു. ചീഫ് എൻജിനീയർ എസ്.രമേശനാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും പരിശോധനാ വിധേയമായി.

പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, സ്പിൽ വേ, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടന്നു. തുടർന്ന് അണക്കെട്ടിലെ സീസ്മോഗ്രാഫ്, മഴമാപിനി, തെർമോമീറ്റർ, അണക്കെട്ടിലെ ചോർച്ച വെള്ളം കൃത്യമായി പുറത്തുവിടുന്ന വീനാച്ച് എന്നിവയുടെ പ്രവർത്തനവും പരിശോധിച്ചു. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനെക്കുറിച്ചും തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സംബന്ധിച്ചും അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ചർച്ചചെയ്തു. പിന്നീട് വള്ളക്കടവിൽ നിന്ന് അണക്കെട്ടിലേക്കുള്ള റോഡും ബോട്ടിന്റെ അറ്റകുറ്റപ്പണിയും പരിശോധിച്ചു. പെരിയാർ ഡാം സ്പെഷൽ ഡിവിഷൻ സൂപ്പർവൈസിങ് എൻജിനീയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ രാജഗോപാൽ, പാർഥിപൻ, ബാലശേഖരൻ, നവീൻ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

അതേ സമയം, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോൾ പ്രത്യേക ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ നേരത്തേ സ്വീകരിച്ച സമീപനം തുടരും. പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുമെന്ന ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മസ്തിഷ്ക ജ്വരത്തിനെതിരെ കേരളത്തിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഡ്രൈപുയായി  ഡിവൈഎഫ്ഐ

തിരുവന്തപുരം : അമീബിക് മസ്തിഷ്കജ്വരം സംസ്ഥാനത്ത വർദ്ധിച്ചുവരുന്ന വ്യാപനം കണക്കിലെടുത്ത്, കേരളത്തിലുടനീളമുള്ള ജലാശയങ്ങളിൽ...

യുകെയിൽ വംശീയ വിദ്വേഷത്തിൻ്റെ പേരിൽസിഖ് യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഒരാൾ അറസ്റ്റിൽ ;

വെസ്റ്റ് മിഡ്‌ലാൻഡ്‌സ് : സിഖ് യുവതിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ....

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...