Wednesday, January 7, 2026

‘തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ല, എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണ് ‘ – ത്രിഭാഷ വിഷയത്തിൽ യോഗി ആദിത്യനാഥിൻ്റെ വിമർശനത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിൻ

Date:

ചെന്നൈ: തമിഴ്‌നാട് ഒരു ഭാഷയെയും എതിർക്കുന്നില്ലെന്നും എന്നാൽ അടിച്ചേൽപ്പിക്കലിനും വർഗീയതയ്ക്കും എതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇത് വോട്ടിനു വേണ്ടിയുള്ള കലാപ രാഷ്ട്രീയമല്ല. അന്തസ്സിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണ്. ത്രിഭാഷ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിമർശനത്തിന് മറുപടിയുമായി ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലായിരുന്നു
സ്റ്റാലിൻ്റെ പരാമർശം.

യോ​ഗി ആദിത്യനാഥ് എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖം എക്സിൽ പങ്കുവെച്ചുകൊണ്ട്, യോ​ഗിയുടെ പരാമർശങ്ങൾ പൊളിറ്റിക്കൽ ബ്ലാക്ക് കോമഡിയാണെന്നും അദ്ദേഹം വിമർശിച്ചു. ഭാഷാ നയം, മണ്ഡല പുന:നിർണ്ണയം എന്നിവയെക്കുറിച്ചുള്ള തമിഴ്‌നാടിന്റെ ന്യായവും ഉറച്ചതുമായ ശബ്ദം രാജ്യവ്യാപകമായി പ്രതിധ്വനിക്കുന്നു. ബിജെപി ഇതിൽ അസ്വസ്ഥരാണ്. യോ​ഗി വെറുപ്പ് പഠിപ്പിക്കാൻ ശ്രമിക്കുകയാണോയെന്ന് ചോദിച്ച അദ്ദേഹം ‘ഞങ്ങളെ വെറുതെ വിട്ടേക്കൂ’ എന്നും കുറിച്ചു.

തന്റെ വോട്ട് ബാങ്ക് അപകടത്തിലാണെന്ന് തോന്നുന്നതിനാലാണ് സ്റ്റാലിൻ പ്രദേശത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് യോ​ഗി ആദിത്യനാഥ് എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

https://twitter.com/mkstalin/status/1905087659942302122?t=aEhrD8hZ0wqafGvcO8mA9Q&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുവതിയെ കടന്നുപിടിച്ച പളളുരുത്തി സ്റ്റേഷനിലെ പോലീസുകാരന് സസ്പെൻഷൻ; സംഭവം പാസ്പോർട്ട് വേരിഫിക്കേഷനിടെ

കൊച്ചി : പാസ്പോർട്ട് വെരിഫിക്കേഷന് എത്തിയ യുവതിയെ കടന്നു പിടിച്ച പോലീസ്...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി; തൊടുപുഴയില്‍ പി.ജെ.ജോസഫ് തന്നെ

സതീഷ് മേനോന്‍ തൊടുപുഴ : തൊടുപുഴയില്‍ പന്ത്രണ്ടാം അങ്കത്തിന് പി.ജെ.ജോസഫ് ഇറങ്ങുന്നു. കേരളകോണ്‍ഗ്രസ്...

കർണാടകയിലെ ബുൾഡോസർ രാജ് : കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്

ബംഗളൂരു : കർണാടകയിലെ യെലഹങ്കയിൽ  ബുൾഡോസർ രാജിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കെല്ലാം വീട് ലഭിക്കില്ലെന്ന് റിപ്പോർട്ട്....

രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാതിക്രമ കേസ്: അതിജീവിതയെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗീകാതിക്രമ കേസിൽ അതിജീവിതയെ കക്ഷി...