താനൂർ താമിർ ജിഫ്രി കസ്റ്റഡി മരണം: സുജിത്ദാസിനെ ചോദ്യം ചെയ്ത് സിബിഐ

Date:

തിരുവനന്തപുരം : താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട മുൻ എസ്പി എസ്.സുജിത് ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സിബിഐ. തിരുവനന്തപുരത്തെ ഓഫിസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്.

സുജിത് ദാസ് മലപ്പുറം എസ്പിയായിരിക്കെ, താനൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി എന്നയാൾ മരിച്ചതുമായി ബന്ധപ്പെട്ട് പി.വി.അൻവർ എംഎൽഎയുമായി നടത്തിയ ഫോൺവിളികളുടെ പശ്ചാത്തലത്തിലാണ് നടപടി. താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽതാൻ കുടുങ്ങുമോയെന്ന് ആശങ്കയുണ്ടെന്ന് സുജിത് ദാസ് പറയുന്നത് പി.വി.അൻവർ എംഎൽഎ പുറത്തു വിട്ട ഫോൺ സംഭാഷണത്തിൽ ഉണ്ടായിരുന്നു. ഇതെപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് സിബിഐ സുജിത് ദാസിനെ ചോദ്യം ചെയ്തതെന്നാണു അറിയുന്നത്.

2023 ഓഗസ്റ്റ് ഒന്നിനാണ് താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽവച്ച് മരിച്ചത്. മർദനമേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എസ്‌പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളായിരുന്ന 4 സിവിൽ പൊലീസ് ഓഫിസർമാരെ സിബിഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കൊല്ലത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ

കൊല്ലം : രാജ്യത്ത് അനധികൃതമായി പ്രവേശിക്കുകയും താമസിക്കുകയും ചെയ്ത ബംഗ്ലാദേശ് പൗരൻ...

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...