Sunday, January 18, 2026

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കം

Date:

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമതു സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം.  ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന കാലാവധിയിൽ  12 ദിവസം സഭ ചേരും. ആദ്യ ദിവസം  മുൻ മുഖ്യമന്ത്രിയും സമുന്നത നേതാവുമായിരുന്ന വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി. പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിലവിലുള്ള നിയമസഭാംഗം വാഴൂർ സോമൻ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറൻസ് നടത്തി സഭ  അന്നത്തേയ്ക്ക് പിരിയുമെന്ന് നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു.

പ്രധാനമായും നിയമനിർമ്മാണത്തിനായി ചേരുന്ന ഈ സമ്മേളനത്തിലെ ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കും. 2024 ലെ കേരള പൊതുവില്പന നികുതി ഭേദഗതി ബില്ലും 2025ലെ കേരള സംഘങ്ങളുടെ രജിസ്ട്രേഷൻ ബില്ലും 2025 ലെ കേരള ഗുരുവായൂർ ദേവസ്വം ഭേദഗതി ബില്ലും 2025 ലെ കേരള കയർ തൊഴിലാളി ക്ഷേമ സെസ്സ് ഭേദഗതി ബില്ലും ആദ്യം പരിഗണനയ്ക്കു വരുന്ന പ്രധാന ബില്ലുകളാണ്.

2024 ജൂലൈ 11 ന് സഭയിൽ അവതരിപ്പിച്ചതിനു ശേഷം സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന 2023 ലെ കേരള പൊതുരേഖ ബിൽ ഈ സമ്മേളനത്തിൽ സഭ പരിഗണിക്കും. 2025 ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും ഈ സമ്മേളനത്തിൽ പാസ്സാക്കേണ്ടതുണ്ട്. സഭയുടെ പരിഗണനയ്ക്കു വരുന്ന എല്ലാ ബില്ലുകളേയും സംബന്ധിക്കുന്ന വിശദമായ സമയക്രമവും മറ്റ് ഗവൺമെന്റ് കാര്യങ്ങളുടെ ക്രമീകരണവും സംബന്ധിച്ച് സെപ്റ്റംബർ 15 ന് ചേരുന്ന കാര്യോപദേശക സമിതി ചർച്ച ചെയ്തു തീരുമാനമെടുക്കും.

ഒക്ടോബർ ആറിന് 2025-26 സാമ്പത്തികവർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകൾ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും. ഒക്ടോബർ ഏഴിന്  ധനവിനിയോഗബിൽ പരിഗണിക്കും. നടപടികൾ പൂർത്തിയാക്കി ഒക്ടോബർ പത്തിന് സഭ പിരിയും.

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി വിജയകരമായി നടന്നിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി 7 മുതൽ 13 വരെ നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും സ്പീക്കർ പറഞ്ഞു. നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണ കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും’: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം : വൈവിദ്ധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻ കടകൾ വഴി വിവിധ സേവനങ്ങൾ...

‘സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ് ;  മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽ യോഗ്യരില്ല, വരാൻ പോകുന്നത് കണ്ടോ’ : സുകുമാരൻ നായർ

തിരുവനന്തപുരം : സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ്...

‘വിഡി സതീശന്‍ ഇന്നലെ പൂത്ത തകര; എന്‍എസ്എസിനെ എസ്എന്‍ഡിപിയുമായി തെറ്റിച്ചതിന്റെ പ്രധാന കണ്ണി ലീഗ്’ : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: എൻഎസ്എസ്സിനെ എസ്എൻഡിപിയുമായി തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് എസ്എൻഡിപി യോഗം ജനറൽ...

ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കവർച്ച കടത നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന...