Saturday, April 11, 2026

‘തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് അനിവാര്യം’, കർമ്മഫലം അനുഭവിച്ചേ തീരൂവെന്ന് ബിജെപി നേതാവ് ടിപി സെൻകുമാർ

Date:

തിരുവനന്തപുരം : ശബരിമല സ്വണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റിൽ പ്രതികരിച്ച് ബിജെപി നേതാവും മുന്‍ ഡിജിപിയുമായ ടിപി സെന്‍കുമാര്‍. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് ടിപി സെൻകുമാർ പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചുവെന്ന് സെൻകുമാർ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തുന്നു

തന്ത്രി ശബരിമല വാജിവാഹനം സ്വന്തമാക്കി. കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ് ഇവ. അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം. ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും. സാധാരണ ഭക്തരല്ല തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്. ” താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ” എന്നും സെൻകുമാർ പറയുന്നു.

ടി പി സെൻകുമാറിൻ്റെ  ഫെയ്സ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപം –

ദുഖകരം പക്ഷെ അനിവാര്യം..
ഇതാണ് ശബരിമല തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റ് സംബന്ധിച്ചു എനിക്ക് പറയാനുള്ളത്.

അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ  കുറ്റകരമാണ്.

ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും  ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.?

നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടു തന്ത്രി നിശബ്ദത പാലിച്ചു. വാജിവാഹനം സ്വന്തമാക്കി.കുടുംബ തന്ത്രികളുകടെ ജീർണതയുടെ ഉത്തമ ഉദാഹരണമാണ്   ഇവ.അവനവൻ ചെയ്യുന്ന കർമ്മങ്ങൾക്ക് അവനവൻ തന്നെ പ്രായശ്ചിതം ചെയ്യണം.

ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ  ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും.

ഭജ ഗോവിന്ദം ഭജ ഗോവിന്ദം  ഗോവിന്ദം ഭജ മൂഢ മതേ.

സാധാരണ ഭക്തരല്ല  തന്ത്രികൾ. അവർ ഏറ്റവും ഉയർന്ന ആത്മീയത പുലർത്തേണ്ടവരാണ്.

” താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍
താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ”
-തുഞ്ചത്ത് എഴുത്തച്ഛൻ.

അതേസമയം, തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ സംശയങ്ങളുണ്ടെന്നും എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ടു. ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ബിജെപി നേതാവിൻ്റെ പ്രതികരണം. ആലപ്പുഴ സൌത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ ഒരു സംഘമാണ് തന്ത്രിയുടെ വീട്ടിലെത്തിയത്.  സൗഹൃദ സന്ദർശനമാണെന്ന് പറഞ്ഞ സന്ദീപ് വചസ്പതി,  ദേവസ്വം മന്ത്രിമാരായിരുന്ന മൂന്ന് പേർ പുറത്തുണ്ടെന്നിരിക്കെ തന്ത്രിയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്തിനെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ പ്രതിനിധികൾക്കും ഉത്തരവാദിത്തമില്ലേ എന്ന ചോദ്യമുയർത്തിയ ബിജെപി നേതാവ്, കേസിന്റെ മെറിറ്റിലേക്ക് പോകുന്നില്ലെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടു. മന്ത്രിമാരെ രക്ഷിക്കാനാണോ തന്ത്രിയെ പിടിച്ചതെന്ന് സംശയിക്കുന്നതായും ബിജെപി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...