Sunday, February 1, 2026

അച്ചൻകോവിൽ, മണിമല നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ

Date:

തിരുവനന്തപുരം: അച്ചൻകോവിൽ, മണിമല നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ. അച്ചൻകോവിൽ, മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാലാണ് മുന്നറിയിപ്പ്. 

സംസ്ഥാന ജലസേചന വകുപ്പിൻ്റെ കല്ലേലി സ്റ്റേഷൻ, കോന്നി സ്റ്റേഷൻ എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിൻ്റെ വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര ജലകമ്മീഷന്റെ പുല്ലാക്കയർ സ്റ്റേഷനിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുയാണ്. ഈ സാഹചര്യത്തിൽ മണിമല നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദ്ദേശാനുസരണം പ്രളയ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജനവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ ബജറ്റ്’ : കേന്ദ്രബജറ്റിനെതിരെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി

ന്യൂഡൽഹി : തൊഴിലാളികളെയും സാമൂഹികമായി അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ വിഭാഗങ്ങളെയും വലിയ ദേശീയ...

‘കേരളത്തോടുള്ള വിവേചനവും അവഗണനയും തുടരുന്നു’: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്തോടുള്ള വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണ് പുതിയ കേന്ദ്ര ബജറ്റ്...