Saturday, January 10, 2026

‘സ്വർണപ്പാളി വിവാദം ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാൻ, ദേവസ്വം ബോർഡിന് വീഴ്ച്‌ചയുണ്ടായിട്ടില്ല’ : പിണറായി വിജയൻ

Date:

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിവാദം ആഗോള അയ്യപ്പ സംഗമത്തെ ഇകഴ്ത്തിക്കാട്ടാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തമായ ഗൂഢാലോചന നടന്നുവെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ എന്നും പറഞ്ഞ മുഖ്യമന്ത്രി, ദേവസ്വം ബോർഡിന് വീഴ്ച്‌ചയുണ്ടായതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. കുറ്റം ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവർ നിയമത്തിൻ്റെ വഴിക്ക് എത്തും എന്നും മുഖ്യമന്ത്രി പറഞ്ഞു.

“ശബരിമലയിൽ എന്ത് ക്രമക്കേടാണ് നടന്നത് എന്ന് അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. അതു ഹൈക്കോടതി തന്നെ ചെയ്തിട്ടുള്ള കാര്യമാണ്. അതിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശബരിമലയിൽ കുറ്റം ചെയ്തവരെല്ലാം നിയമത്തിന്റെ കരങ്ങളിൽ പെടുമെന്നതിൽ സംശയിക്കേണ്ടതില്ല. ഹൈക്കോടതി അത്തരമൊരു നിലപാട് എടുത്തപ്പോൾ തന്നെ സർക്കാർ ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു”.
“ശബരിമലയിലെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടയുടൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. പീഠം കാണാനില്ലെന്ന ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഇപ്പോൾ അന്വേഷണം തുടങ്ങിയത്. പീഠം പോറ്റിയുടെ ബന്ധുഗൃഹത്തിലെത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്‌തമായ ഗൂഢാലോചനയുടെ ഭാഗമായി നടന്ന കാര്യമായിരുന്നു അത്. ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്ന ആളാണ് പോറ്റിയെന്ന് വ്യക്‌തമായിട്ടുണ്ട്

“ആഗോള അയ്യപ്പ സംഗമത്തെ മറ്റൊരു തലത്തിലെത്തിക്കാനാണ് പോറ്റിയടക്കം ഇത്തരം ആരോപണം ഉന്നയിച്ചത്. കാണാതായ പീഠം പോറ്റിയുടെ ബന്ധുവീട്ടിൽ കണ്ടെത്തിയതോടെ ഗൂഢാലോചന സ്‌ഥിരീകരിക്കപ്പെട്ടു. ഇതിൽ നേരിട്ടും പുറമേ നിന്നും പങ്കാളികളായവരുടെ വിവരം അന്വേഷണത്തിലൂടെ പുറത്തുവരട്ടെ” – മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡിന്‍റെ അധികാരം റദ്ദാക്കിഹൈക്കോടതി

കൊച്ചി : ഗുരുവായൂർ ദേവസ്വത്തിലെ നിയമനങ്ങളിൽ   ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം...

ചിന്നക്കനാൽ ഭൂമി കേസിൽ മാത്യു കുഴൽനാടൻജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം;വിജിലന്‍സ് നോട്ടീസ്

തിരുവനന്തപുരം : ഇടുക്കി ചിന്നക്കനാൽ ഭൂമിയുമായി ബന്ധപ്പെട്ട  കേസിൽ മാത്യു കുഴൽനാടന്...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ...

ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസിൽ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍ ; പോറ്റിയെ കേറ്റിയത് തന്ത്രി!

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കവർച്ചാക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെ...