കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Date:

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെ യുവതി മരണപ്പെട്ടെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ചികിത്സക്കെത്തിയ പേരാമ്പ്ര കൂത്താളി സ്വദേശിനി രജനിയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിലാണ് നടപടി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് യുവതി മരണത്തിന് കീഴടങ്ങിയത്. മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് കേസെടുത്ത് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിൽ നിന്നും അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ നിർദ്ദേശം.

നവംബർ 4 ന്  ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രജനി നവംബർ 19 നാണ് മരിച്ചത്. രോഗ നിർണയം നടത്തിയില്ലെന്നും  കൃത്യമായ ചികിത്സ കിട്ടാത്തതാണ്  മരണ കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യവകുപ്പിനും ആശുപത്രി സൂപ്രണ്ടിനും പേരാമ്പ്ര പോലീസിലും ബന്ധുക്കള്‍ പരാതി നല്‍കി. ന്യൂറോ വിഭാഗത്തിലെ ചികിത്സ ലഭിക്കാന്‍ വൈകിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഈ പരാതിയില്‍ അന്വേഷണത്തിനായി സൂപ്രണ്ട് മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചെന്നും എന്നാല്‍ കൃത്യമായ മറുപടിയോ ചികിത്സയോ കിട്ടിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

ഗില്ലൈൻബാരി സിൻഡ്രോം എന്ന ഗുരുതര രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗ ചികിത്സയാണ്  നൽകിയതെന്നും ഭർത്താവ് ഗിരീഷ് സമർപ്പിച്ച പരാതിയിൽ പറയുന്നു. നാലുദിവസങ്ങൾക്ക് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യുമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ അമ്മയാണ് രജനി.

കല്ലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്കാണ് റഫര്‍ ചെയ്തിരുന്നത്. എന്നാൽ,നവംബര്‍ നാലിന് വൈകീട്ടോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചക്കുകയാണുണ്ടായത്. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് കുടുംബം പറയുന്നു.

മൂന്ന് ദിവസം അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ രജനിയെ വിവിധ പരിശോധനകള്‍ക്ക് വിധേയയാക്കി കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ വേദനകൂടി രോഗി ബഹളം വെച്ചതോടെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് രജനിയെ പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

ഇതിനിടെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ രജനിയെ ന്യൂറോ വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയും ഏഴാം തീയതി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുകയുമാണ് ഉണ്ടായത്. ഇവിടെവച്ച് ആരോഗ്യസ്ഥിതി വഷളായതോടെ ഐസിയുവിലേക്ക് മാറ്റി. വെന്റിലേറ്റര്‍ സഹായത്തില്‍ കഴിയവേ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്

സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ   പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹവുമായാണ് കുടുംബവും ബിജെപിയും പ്രതിഷേധിച്ചത്. പിന്നീട് ചികിത്സാ പിഴവെന്ന ആരോപണം അന്വേഷിക്കാമെന്ന് സൂപ്രണ്ട് സമ്മതിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചികിത്സാ വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും മെഡിക്കൽ റിപ്പോർട്ട് ഡി എം ഇ ക്ക് കൈമാറിയതായും സൂപ്രണ്ട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...