ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

Date:

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി’ പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയായിരുന്നു സന്നിധാനത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല ചവിട്ടിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം.

രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗ്ഗമാണ പമ്പയിലെത്തിയത്. നേരത്തെ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകുനേരത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്‌ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേയ്ക്ക് സൗജന്യ വിസ: പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യൻ പൗരന്മാർക്ക് ഇന്ത്യയിലേയ്ക്കുള്ള ഇ-ടൂറിസ്റ്റ് വിസകളും ഗ്രൂപ്പ് ടൂറിസ്റ്റ്...

‘പറക്കാനാവതെ’ ഇൻഡിഗോ! ; ഒറ്റ ദിവസം റദ്ദാക്കിയത് 550 വിമാനങ്ങൾ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനമാകെ താളം തെറ്റിയ...

‘രാഹുലിന്റെ പ്രവൃത്തി ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം’; ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍...

അതിജീവിതമാർക്ക് ആദ്യ നീതി ; മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി, പുറത്തേക്കുള്ള വഴി കാട്ടി കോൺഗ്രസ്, ‘അകത്തേക്കുള്ള’ വഴിയൊരുക്കി പോലീസ്!

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തില്‍...