Thursday, October 8, 2026

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

Date:

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി’ പമ്പാസ്നാനത്തിന് ശേഷം 11.30 ഓടെയായിരുന്നു സന്നിധാനത്തേക്കുള്ള രാഷ്ട്രപതിയുടെ യാത്ര. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല ചവിട്ടിയത്. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം.

രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗ്ഗമാണ പമ്പയിലെത്തിയത്. നേരത്തെ, പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകുനേരത്തോടെ തിരുവനന്തപുരത്തേക്ക് തിരിക്കുന്ന രാഷ്‌ട്രപതി ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച്...

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...