Tuesday, March 10, 2026

തിരുവനന്തപുരം – കാസർഗോഡ് യാത്രക്ക് 9 മണിക്കൂർ ; ദേശീയപാത 66 ആറുവരിപ്പാത അവസാനഘട്ടത്തിലേക്ക്

Date:

തിരുവനന്തപുരം : കേരളത്തിന് അതിവേഗ യാത്ര സാധ്യമാക്കുന്ന ദേശീയപാത 66 ആറുവരിപ്പാത നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനത്ത് 702 കിലോമീറ്റർ ദൈർഘ്യം വരുന്ന ആറുവരിപ്പാതയിൽ 590 കിലോമീറ്ററും പൂർത്തിയായി. ബാക്കിയുള്ള ഭാഗം കൂടി ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ് സർക്കാർ പറയുന്നത്. ദേശീയപാത 66 നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം മുതൽ കൊച്ചിവരെ യാത്ര ചെയ്യാൻ വെറും മൂന്ന് മണിക്കൂർ മതിയാകും.

ആറുവരിപ്പാതയിലൂടെ പരമാവധി 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. തിരുവനന്തപുരം – കാസർഗോഡ് യാത്ര ഇതോടെ ഒമ്പതു മണിക്കൂറിൽ പൂർത്തിയാക്കാൻ കഴിയും. വിവിധ ജില്ലകളിലായി 11 സ്ട്രെച്ചുകളാണ് ഇതിനോടകം ഗതാഗതത്തിന് തുറന്നുകൊടുത്തത്. 16 സ്ട്രെച്ചിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ആറ് സ്ട്രെച്ചുകളുടെ നിർമാണം 80 ശതമാനം പിന്നിട്ടു.

ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. ഇതോടെ നാളുകളായുള്ള കേരളത്തിൻ്റെ കാത്തിരിപ്പിന് വിരാമമാകും. വടകര, തുറവൂർ, തിരുവനന്തപുരം ഉൾപ്പെടെ ചില സ്ഥലങ്ങളിലാണ് പ്രവൃത്തി മന്ദഗതിയിലുള്ളത്.

കാസർകോട് ചെങ്കള – നീലേശ്വരം സ്ട്രെച്ച് 86 ശതമാനം പൂർത്തിയായി. കാസർകോട്, കണ്ണൂർ ജില്ലകളിലായുള്ള നീലേശ്വരം – തളിപ്പറമ്പ് സ്ട്രെച്ച് 87 ശതമാനം, കണ്ണൂരിലെ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് 82, കോഴിക്കോട്ടെ അഴിയൂർ – വെങ്ങളം 64 കോഴിക്കോട് ബൈപ്പാസിൻ്റെ ബാക്കി ഭാഗം 52 ശതമാനം എന്നിങ്ങനെയാണ് നിർമാണ പുരോഗതി.

മലപ്പുറം, തൃശൂർ ജില്ലകളിലായുള്ള കാപ്പിരിക്കാട് – തളിക്കുളം സ്ട്രെച്ച് 88 ശതമാനവും തൃശൂരിലെ തളിക്കുളം – കൊടുങ്ങല്ലൂർ സ്ട്രെച്ച് 87 ശതമാനവും പൂർത്തിയായപ്പോൾ എറണാകുളത്തെ കൊടുങ്ങല്ലൂർ – ഇടപ്പള്ളി സ്ട്രെച്ചിൽ 67 ശതമാനമാണ് നിർമാണ പുരോഗതി. ആലപ്പുഴയിലെ അരൂർ – തുറവൂർ മേൽപ്പാലം 70, തുറവൂർ – പറവൂർ 66, പറവൂർ – കൊറ്റുകുളങ്ങര 72, കൊല്ലത്തെ കൊറ്റുകുളങ്ങര – കൊല്ലം 75, കൊല്ലം – കടമ്പാട്ടുകോണം 86, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായുള്ള കഴക്കൂട്ടം – കടമ്പാട്ടുകോണം 46 എന്നിങ്ങനെയാണ് പുരോഗതി.

മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്ന് മുഖ്യമന്ത്രി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളാഞ്ചേരി – കാപ്പിരിക്കാട്, രാമനാട്ടുകര – വളാഞ്ചേരി, തലപ്പാടി – ചെങ്കള, കോഴിക്കോട് ബൈപ്പാസ്, നീലേശ്വരം ടൗൺ ആർഒബി, കാരോട് – മുക്കോല, മുക്കോല – കഴക്കൂട്ടം, കഴക്കൂട്ടം ആകാശപാത, തലശേരി – മാഹി ബൈപാസ്, മൂരാട് – പാലോളി പാലം എന്നിവയാണ് നിർമാണം പൂർത്തിയാക്കിയ സ്ട്രെച്ചുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം : നി​യ​മ സെ​ക്ര​ട്ട​റി കെ.​ജി.​സ​ന​ൽ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റാ​കും. നി​ല​വി​ലെ...

‘പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും’; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ തീരുമാനമെടുത്ത്...

നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നിര്‍ദ്ദേശം

കൊച്ചി : നഴ്‌സ്മാരുടെ സമരത്തെ തുടർന്ന് ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്നും ജോലി...

‘മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, നല്ല ഭരണത്തിന്റെ ഭാഗം’ : ഹർജി തള്ളി ഹൈക്കോടതി

കൊച്ചി :സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന് ആരോപിച്ച്...