Tuesday, October 6, 2026

സേവ് ബോക്സ് ആപ്പ് കള്ളപ്പണ കേസ്: നടൻ ജയസൂര്യയുടെ 39 ലക്ഷത്തിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Date:

തിരുവനന്തപുരം : ഓൺലൈൻ ലേല ആപ്പ് സേവ് ബോക്സ് കള്ളപ്പണ കേസിൽ കമ്പനി ബ്രാൻഡ് അംബാസിഡറായ നടൻ ജയസൂര്യയ്ക്കെതിരെ കടുത്ത നടപടിയുമായി ഇഡി. ജയസൂര്യയുടെ 39 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി. കരാറിനേക്കാൾ കൂടിയ തുക ജയസൂര്യയുടെ അക്കൗണ്ടിലെത്തിയെന്നും കമ്പനി ഉടമകൾ തട്ടിപ്പലൂടെ നേടിയ കള്ളപ്പണമാണിതെന്നുമാണ് ഇഡി കണ്ടെത്തൽ.

സേവ് ബോക്സ് ഡോട്ട്. ഇൻ എന്ന സ്റ്റാർട്ട് അപ് കമ്പനി രൂപീകരിച്ച് നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരം ഇഡി നടപടി. തട്ടിപ്പ് പണം നിരവധി അക്കൗണ്ടിലേക്ക് പ്രതികൾ മാറ്റിയതായി ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു. തൃശ്സൂർ സ്വദേശി സ്വാതിക് റഹ്മാന്‍റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ട്രേഡിംഗ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു നടൻ ജയസൂര്യ. ജയസൂര്യയുടെയും ഭാര്യയുടെയും പേരിലുള്ള അക്കൗണ്ടിലേക്ക് കമ്പനിയിൽ നിന്ന് 90 ലക്ഷത്തിലേറെ രൂപ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ ഇത് വേതനമെന്നായിരുന്നു ജയസൂര്യയുടെ വാദം. 

കമ്പനിയുമായുണ്ടാക്കിയ കരാറിനേക്കാൾ കൂടിയ തുക ജയസൂര്യയുടെ അക്കൗണ്ടിലെത്തിയെന്ന് ഇഡി പറയുന്നു. ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ ജയസൂര്യക്ക് കഴിഞ്ഞിട്ടുമില്ല. നടന് വേതനമായി നൽകിയത് തട്ടിപ്പിലൂടെ നേടിയ കള്ളപ്പണമെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അധികമായി കണ്ടെത്തിയ 39 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസിൽ രണ്ട് വട്ടം ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. കേസിൽ അന്തിമ റിപ്പോട്ട് പിഎംഎൽഎ കോടതിയിൽ നൽകുന്നതോടെ ജയസൂര്യയും കേസിൽ പ്രതിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...