Friday, October 2, 2026

സംസ്ഥാനത്ത് പുതിയ പിസിസി പ്രസിഡന്റിനെ ഉടന്‍ തിരഞ്ഞെടുത്തേക്കും; ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം

Date:

തിരുവനന്തപുരം : സംസ്ഥാനത്തിന് പുതിയ പിസിസി പ്രസിഡന്റ് ഉടനെ തിരഞ്ഞെടുത്തേക്കും. പ്രാഥമിക ചര്‍ച്ച തുടങ്ങാന്‍ ദീപാദാസ് മുന്‍ഷിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോർട്ട്. പാര്‍ലമെന്ററി പദവി വഹിക്കുന്നവരെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. എം എം ഹസന്‍, ജോസഫ് വാഴക്കന്‍, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരാണ് പട്ടികയിലുളളത്.
മുന്നണി കണ്‍വീനര്‍ സ്ഥാനത്തേക്കും മുല്ലപ്പളളിയെ പരിഗണിച്ചേക്കുമെന്നറിയുന്നു. 

നിലവിലെ അദ്ധ്യക്ഷൻ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ ആളെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. എംപിമാരേയും എംഎല്‍എമാരേയും കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് പാർട്ടിയിൽ പൊതുവെ ഉയർന്നുവരുന്ന ആവശ്യം. മന്ത്രിസഭയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും ഉള്‍പ്പെടുത്തിയ അതേ മാതൃക കെപിസിസി, ഡിസിസി പുന:സംഘടനയിലും തുടരാനും നിർദ്ദേശമുണ്ട്.

Share post:

Popular

More like this
Related

യുഡിഎഫിലും മന്ത്രിസഭയിലും വി ഡി സതീശൻ്റേത് ഏകാധിപത്യ പ്രവണതയോ?; യുഡിഎഫ് കൺവീനറെ നോക്കുകുത്തിയാക്കുന്നതിൽ പരസ്യ വിമർശനം

തിരുവന്തപുരം : വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത് നാല് മാസം തികയുന്നതിനിടെ...

പ്രതിപക്ഷ സമരത്തെ ഭയന്നോ ?, പുറത്തായവരെ ‘അകത്താക്കാൻ’ സ്‌പെഷ്യല്‍ ഡ്രൈവ് ; വോട്ടർ പട്ടികയില്‍ തിരുത്തല്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : എസ്‌ഐആർ ക്രമക്കേടിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിൻ്റെ രാജി ആവശ്യപ്പെട്ട്...

സിജെപി വീണ്ടും സമരരംഗത്ത്, ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ പ്രതിഷേധം; മുംബൈ ശിവജി പാർക്കിൽ കനത്ത സുരക്ഷ, നിരോധനാജ്ഞ

മുംബൈ : മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന്,...