Tuesday, October 6, 2026

പത്തനംതിട്ടയിലെ 35 കാരിയുടെ ആത്മഹത്യ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

Date:

പത്തനംതിട്ട : പത്തനംതിട്ട ഏനാത്ത് സ്വദേശിയായ 35 കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയാണ് അറസ്റ്റിലായത്‌. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി 14ന് വെളുപ്പിനാണ് 35 കാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ കടമ്പനാട് പറമല എന്ന സ്ഥലത്ത് വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. ബന്ധുക്കൾക്ക് പിന്നീട് ലഭിച്ച യുവതിയുടെ ആത്മഹത്യകുറിപ്പിലൂടെയാണ് സുഹൈൽ അൻസാരിയാണ് മരണത്തിന് പിന്നിലെന്ന് വ്യക്തമായത്. ‘ജീവനൊടുക്കാൻ കാരണം സുഹൈൽ’ എന്ന് യുവതി ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിരുന്നു.

ശൂരനാട് സെന്‍റ് തോമസ് സ്കൂളിലെ ഓഫീസ് സ്റ്റാഫ് ആയിരുന്നു യുവതി. അതേ സ്കൂളിലെ ജീവനക്കാരനായിരുന്ന സുഹൈൽ ശാരീരിക ബന്ധത്തിന് ആവശ്യപ്പെട്ടുവെന്നും സ്വകാര്യ ചിത്രങ്ങൾ അയച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടെന്നും അതിൽ മനം നൊന്താണ് തന്റെ ആത്മഹത്യയെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ ആരോപിച്ചിരുന്നു.
തുട‍ർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതോടെയാണ് അന്വേഷണം അൻസാരിയിലേക്ക് എത്തിയത്. പിന്നാലെ ഏനാത്ത് പോലീസ് കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...